പിണറായിയുടെ ജീവചരിത്രം സിനിമയായാല്‍ മമ്മൂട്ടി അഭിനയിക്കുമോ? ശ്രീകുമാർ മേനോന്‍റെ പ്ലാന്‍ എന്ത് ?

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 26 മെയ് 2020 (12:30 IST)
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി എഴുപത്തിയഞ്ചാം ജന്മദിനം ആഘോഷിച്ചത്. ഈ അവസരത്തിൽ അദ്ദേഹത്തിൻറെ ജീവചരിത്രം സിനിമയാകുന്നുവെന്ന
വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ പിണറായി വിജയൻറെ ജീവചരിത്രം ആസ്പദമാക്കിയൊരു സിനിമയ്ക്ക് സൂചന നൽകുകയാണ് ഒടിയൻ സിനിമയുടെ സംവിധായകൻ ശ്രീകുമാർ മേനോൻ. താനും തൻറെ ടീമും രണ്ടുവർഷമായി സഖാവ് പിണറായി വിജയനെ വച്ചുള്ള റിസർച്ചിൽ ആണെന്ന് ഫേസ്ബുക്കിലൂടെ പറയുന്നു.

മോഹൻലാലോ മമ്മൂട്ടിയോ ആവും പിണറായി വിജയന്‍റെ വേഷത്തിലെത്തുന്നതെന്ന തരത്തിലുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രത്യക്ഷപ്പെടുന്നുണ്ട്. പിണറായി വിജയന്റെ ഗെറ്റപ്പിലുള്ള മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ ഫാന്‍ മേയ്ഡ് പോസ്റ്ററുകള്‍ ഇപ്പോള്‍ വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്. നേരത്തെ മോഹന്‍ലാലിന്റെ ചിത്രം പിണറായി വിജയന്റെ ഗെറ്റപ്പിലാക്കി ഒരുക്കിയ പോസ്റ്ററുകള്‍ പുറത്തു വന്നപ്പോള്‍, അത് തങ്ങള്‍ നടത്തിയ ഒരു റിസര്‍ച്ചിന്റെ ഭാഗമായി ഉണ്ടാക്കിയതാണെന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :