പേളിയെ താലിചാർത്താൻ ശ്രീനിഷ് മതം മാറിയോ? സെലിബ്രിറ്റികൾക്കും സാധാരണക്കാർക്കും രണ്ട് നീതിയോ?

Last Modified തിങ്കള്‍, 6 മെയ് 2019 (11:28 IST)
നടി പേളി മാണിയും നടൻ ശ്രീനിഷുമായുള്ള വിവാഹം ഇന്നലെ ചൊവ്വര സെന്‍റ്.മേരീസ് പള്ളിയിൽ വെച്ച് നടന്നിരുന്നു. ആരാധകർ ഏറെ ആഘോഷിച്ച പ്രണയത്തിന് ഒടുവിൽ ഇന്നലെയായിരുന്നു വിവാഹം. ഇതിനിടയിൽ ഇരുവരുടെയും വിവാഹം സോഷ്യൽമീഡിയകളിൽ ചർച്ചയാവുകയും ചെയ്തു.

ഇതരമതസ്ഥരായ ഇവരുടെ വിവാഹം പള്ളിയിൽ വെച്ച് നടത്താൻ എങ്ങനെ അനുമതി ലഭിച്ചു എന്ന തരത്തിലുള്ള രീതിയിലുള്ള ചര്‍ച്ചകളും സജീവമായിരുന്നു. ഈ വിഷയത്തിൽ സമ്പന്നര്‍ക്കും ദരിദ്രര്‍ക്കും രണ്ട് നിയമമാണോ എന്ന രീതിയിൽ വരെ ചര്‍ച്ചകളെത്തി. നിരവധി ട്രോളുകളും ഇറങ്ങുകയുണ്ടായി.

ചൊവ്വര പള്ളിയിലെ വൈദികനെതിരേയും ഈ വിഷയത്തിൽ ആരോപണമുയരുകയുണ്ടായി. ഇത് സംബന്ധിച്ച് ചൊവ്വരപള്ളിയിലെ വൈദികനായ ഫാ.ജെയിംസ് ആലുക്കൽ സമയം മലയാളത്തിനോട് വിശദീകരണം നൽകിയിരുന്നു.


''ഇതരമതത്തിലുള്ള ഒരു യുവാവിനേയോ യുവതിയേയോ വിവാഹം ചെയ്യുന്നതിന് കത്തോലിക്കാ വിശ്വാസിയായ ഒരു സ്ത്രീക്ക് അനുവാദമുണ്ട്. അതിനായി ഇതരമതസ്ഥനായ യുവാവിനേയോ യുവതിയേയോ മതംമാറ്റി നമ്മുടെ ആളാക്കണം എന്നായിരുന്നു മുമ്പ് നിയമമുണ്ടായിരുന്നത്. എന്നാൽ ഇപ്പോള്‍ അങ്ങനെയല്ല. ഇത്തരത്തിൽ ഒരു വിവാഹം നടത്തുന്നതിന് അരമനയിൽ ആദ്യം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയിൽ തങ്ങള്‍ക്കുണ്ടാകുന്ന കുഞ്ഞിനെ ക്രൈസ്തവ വിശ്വാസിയായി വളര്‍ത്തുന്നതിന് സമ്മതമറിയിച്ചിരിക്കണം. അങ്ങനെയെങ്കിൽ വിവാഹം നടത്തുന്നതിന് അനുമതി ലഭിക്കും.‘ - ഫാദർ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :