ഒരുകോടി പോലും നേടാനാവാതെ'പവി കെയര്‍ടേക്കര്‍', റിലീസ് ദിനം ദിലീപ് ചിത്രത്തിന് നേടാനായത്, കളക്ഷന്‍ റിപ്പോര്‍ട്ട്

Dileep - Pavi Care Taker Movie
Dileep - Pavi Care Taker Movie
കെ ആര്‍ അനൂപ്| Last Modified ശനി, 27 ഏപ്രില്‍ 2024 (17:36 IST)
ദിലീപിന്റെ 'പവി കെയര്‍ടേക്കര്‍'കഴിഞ്ഞദിവസമാണ് പ്രദര്‍ശനത്തിലെത്തിയത്. വലിയ പ്രീ-റിലീസ് ഹൈപ്പില്ലാതെ എത്തിയ ദിലീപ് ചിത്രം തരക്കേടില്ലാത്ത കളക്ഷന്‍ ഒന്നാം ദിനം നേടി.

95 ലക്ഷം രൂപയാണ് ആദ്യദിനം ചിത്രം നേടിയത്. ഏപ്രില്‍ 26 വെള്ളിയാഴ്ച, മൊത്തത്തില്‍ 24.60% ഒക്യുപന്‍സിയാണ് രേഖപ്പെടുത്തിയത്. സിനിമയ്ക്ക് നല്ല പ്രതികരണങ്ങള്‍ ഉയര്‍ന്ന് വരുന്നുണ്ട്. രാവിലെ തിയേറ്ററുകളില്‍ തണുപ്പന്‍ പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചതെങ്കില്‍ ഉച്ച കഴിഞ്ഞപ്പോള്‍ ആളുകള്‍ എത്തിത്തുടങ്ങി. രാത്രി ഷോകള്‍ക്ക് 35.02% ഒക്യുപ്പന്‍സി സിനിമയ്ക്ക് ലഭിക്കുകയും ചെയ്തു.
നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 26നാണ് പ്രദര്‍ശനത്തിന് എത്തിയത്.തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആദ്യമായി വിതരണത്തിനെത്തിക്കുന്ന ചിത്രം കൂടിയാണ് പവി കെയര്‍ ടേക്കര്‍.

ദിലീപിനൊപ്പം 5 പുതുമുഖ നായികമാരും അണിനിരക്കുന്നു. ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സ്പടികം ജോര്‍ജ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

അയാള്‍ ഞാനല്ല, ഡിയര്‍ ഫ്രണ്ട് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ബാനറില്‍ ദിലീപ് തന്നെയാണ് ഈ ചിത്രം നിര്‍മിക്കുന്നത്.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :