കെ ആര് അനൂപ്|
Last Modified ബുധന്‍, 25 ജനുവരി 2023 (15:08 IST)
തന്റെ സിംഹാസനം തിരിച്ചുപിടിക്കാന്‍ രാജാവ് തിരിച്ചെത്തി എന്നാണ് ആരാധകര്‍ ഷാരൂഖ് ഖാന്റെ 'പഠാന്'നെ വരവേറ്റുകൊണ്ട് പറയുന്നത്. 2023 ബോളിവുഡിന് വലിയൊരു തുടക്കം തന്നെ നല്കാന് സിനിമയ്ക്ക് ആകും എന്ന പ്രതീക്ഷയിലാണ് ഓരോരുത്തരും.
കേരളത്തില്‍ 130 ഓളം തിയേറ്ററുകളില്‍ 'പഠാന്' എത്തി.ആക്ഷന്‍ എന്റര്‍ടെയ്നറിന് പോസിറ്റീവ് റിവ്യൂ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഹിന്ദി പ്രേക്ഷകരില്‍ നിന്ന് നിരവധി പോസിറ്റീവ് റിവ്യൂകള്‍ ലഭിച്ചപ്പോള്‍ മലയാളി പ്രേക്ഷകര്‍ക്ക് ചിത്രം ഇഷ്ടമായോ എന്ന് നോക്കാം.