പരോളില്‍ ഇറങ്ങി മുങ്ങിയ പ്രതിയായി സുരാജ്,പത്താം വളവ് മെയ് 13 ന്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 5 മെയ് 2022 (14:59 IST)

എം പത്മകുമാര്‍ സംവിധാനം ചെയ്ത പത്താം വളവ് മെയ് 13 ന് പ്രദര്‍ശനത്തിനെത്തും. സിനിമയുടെ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായി.U/A സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
ഒരു പരോള്‍ പ്രതിയുടേയും ഒരു പൊലീസ് ഓഫീസറുടേയും കഥയാണ് സിനിമ പറയുന്നത്. പോലീസ് ഉദ്യോഗസ്ഥനായി ഇന്ദ്രജിത്ത് വേഷമിടുന്നു. സേതു എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്. പരോളില്‍ ഇറങ്ങി മുങ്ങിയ പ്രതിയുടെ വേഷത്തില്‍ സുരാജ് എത്തും.

അനീഷ് ജി മേനോന്‍ , സോഹന്‍ സീനുലാല്‍ , രാജേഷ് ശര്‍മ്മ , ജാഫര്‍ ഇടുക്കി , നിസ്താര്‍ അഹമ്മദ് , ഷാജു ശ്രീധര്‍ , ബോബന്‍ സാമുവല്‍ , ബേബി കിയാറ റിങ്കു ടോമി എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.രഞ്ജിന്‍ രാജ് സംഗീതം.രതീഷ് റാം ഛായാഗ്രഹണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :