ദിലീപ് കാരണമാണ് ആ ചിത്രത്തിലെ സുരാജിന്റെ വേഷം മറ്റൊരു നടനിലേക്ക് പോയത്: വെളിപ്പെടുത്തലുമായി സംവിധായകൻ

Last Modified തിങ്കള്‍, 21 ജനുവരി 2019 (14:21 IST)
ദിലീപിന്റെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് പാസഞ്ചർ. ചിത്രത്തിലെ അഭിഭാഷകനേയും മാധ്യമപ്രവർത്തകയേയും മാത്രമല്ല ഡ്രൈവർ വേഷം ചെയ്‌ത നെടുമുണി വേണുവിനേയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. എന്നാൽ ഈ കഥാപാത്രത്തിന് വേണ്ടി ആദ്യം ഉദ്ദേശിച്ചിരുന്നത് സുരാജ് വെഞ്ഞാറമൂടിനെയായിരുന്നുവെന്ന് സംവിധായകൻ രഞ്ജിത് ശങ്കർ പറയുന്നു.

എന്നാൽ, ആ കഥാപാത്രത്തിലേക്ക് നെടുമുടി വേണുവിനെ നിർദ്ദേശിച്ചത് ദിലീപാണെന്നും അദ്ദേഹം കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

'പാസഞ്ചറിൽ രണ്ട് വാഹനങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഒന്ന് ട്രെയിനും മറ്റൊന്ന് നെടുമുടി വേണു ഉപയോഗിക്കുന്ന പഴയ അംബാസിഡർ കാറും. ട്രെയിനിലുള്ള ഷൂട്ടിംഗ് ഇന്നത്തെപ്പോലെ തന്നെ അന്നും വളരെ ചലഞ്ചിംഗ് ആയിരുന്നു. കഥയിൽ ഒരു റിലീഫ് കൊണ്ടുവരുന്ന കഥാപാത്രം ആയിരുന്നു നെടുമുടി വേണുവിന്റേത്.

ആദ്യം ഞാനും ശ്രീനിവാസനും ഈ കഥാപാത്രത്തിലേക്ക് സുരാജ് വെഞ്ഞാറമൂടോ അങ്ങനെ ആരെയെങ്കിലുമാണ് ആലോചിച്ചിരുന്നത്. അപ്പോൾ ദിലീപാണ് നെടുമുടി വേണുവിന്റെ പേര് പറഞ്ഞത്. ഈ കഥാപാത്രത്തിന് വയസനും ചൊറിയനുമായ ഒരാളാണ് നല്ലതെന്നും നെടുമുടി വേണുവായിരിക്കും കഥാപാത്രത്തിന് ചേരുന്നതെന്നും ദിലീപ് നിർദ്ദേശിക്കുകയായിരുന്നു' - രഞ്ജിത് ശങ്കർ വെളിപ്പെടുത്തി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :