കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 25 ഏപ്രില്‍ 2023 (09:34 IST)
കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനായ സന്തോഷത്തിലാണ് പാര്‍വതി കൃഷ്ണ.കസിന്റെ വിവാഹത്തിനായി പോയതാണെന്നും നാഗര്‍കോവില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നതെന്നും നടി പറയുന്നു.
നടി പാര്‍വതി ആര്‍ കൃഷ്ണയും ഭര്‍ത്താവ് ബാലഗോപാലും സന്തോഷത്തിലാണ്. രണ്ട് വയസ്സുള്ള മകന്‍ അവ്യുക്ത് സിനിമയിലെത്തിയ സന്തോഷത്തിലാണ് ഇരുവരും. അമ്മയ്‌ക്കൊപ്പം തന്നെയാണ് അവ്യുക്ത് 'കഠിന കഠോരമീ അണ്ഡകടാഹം' എന്ന ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
'കഠിന കഠോരമീ അണ്ഡകടാഹം' എന്ന ചിത്രമാണ് പാര്‍വതിയുടെ ഒടുവില്‍ റിലീസ് ആയത്.