‘ഇഷ്ടമില്ലാത്ത സിനിമകള്‍ കാണാന്‍ നില്‍ക്കരുത്’; സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് പാര്‍വതി

‘നന്നായിക്കൂടേ’...; സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് പാര്‍വതി

AISWARYA| Last Modified തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (08:45 IST)
പത്മാവതി അടക്കമുള്ള സിനിമകള്‍ക്കെതിരെ രംഗത്തുവന്ന സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ ആഞ്ഞടിച്ച് നടി പാര്‍വതി. ദീപികയുടെ തല അരിയാന്‍ നടക്കുന്ന സംഘികളോട് ‘നന്നായിക്കൂടേ’യെന്നാണ് പാര്‍വതിക്ക് ചോദിക്കാനുള്ളത്. തിരുവനന്തപുരത്ത് ചലച്ചിത്ര മേളയില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു താരം.

സിനിമയെന്താണെന്നും കലയെന്താണെന്നും ആദ്യം മനസിലാക്കുക. ആരെയെങ്കിലും അവഹേളിക്കാനോ ആരുടെയെങ്കിലും ജീവിതം താറുമാറാക്കാനോ അല്ല സിനിമ. ഇഷ്ടമില്ലാത്ത സിനിമകള്‍ കാണണ്ട. അന്യോന്യം കൊല്ലാന്‍ നടന്നാല്‍ ആരും ബാക്കിയുണ്ടാകില്ലല്ലോ. പത്മാവതിയെ താന്‍ പിന്തുണയ്ക്കുന്നെന്നും പാര്‍വതി വ്യക്തമാക്കി.

സെക്‌സി ദുര്‍ഗയെന്ന സിനിമയുടെ പേര് എസ് ദുര്‍ഗയെന്ന് ആക്കിയത് സെക്‌സിയെന്നും ദുര്‍ഗയെന്നും ഒരേ നിരയില്‍ വരുന്നത് ചിലര്‍ക്ക് ബുദ്ധിമുട്ടായതിനാലാണ്. വിശ്വാസത്തിന്റെ പേരില്‍ കലയെ നിര്‍ത്തിവയ്ക്കുന്നത് അത് അവരുടെ തന്നെ അരക്ഷിതാവസ്ഥയാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :