ഗൌതമിയെ ഒഴിവാക്കി, മീന മതിയെന്ന് കമല്‍ഹാസന്‍; ദൃശ്യം 2 തമിഴിലേക്കെത്തുമ്പോള്‍ സംവിധാനം ജീത്തു ജോസഫ് തന്നെ !

സുബിന്‍ ജോഷി| Last Modified വ്യാഴം, 17 ജൂണ്‍ 2021 (17:07 IST)
‘ദൃശ്യം 2’ തമിഴിലേക്ക്. ‘പാപനാശം 2’ എന്ന പേരില്‍ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പാപനാശത്തിലെ നായികയായിരുന്ന ഗൌതമി ഈ പ്രൊജക്‍ടില്‍ ഉണ്ടാവില്ല. പകരം മലയാളത്തിലെ നായികയായ തന്നെ പാപനാശം 2ല്‍ നായികയായെത്തും. ജീത്തു ജോസഫ് തന്നെയായിരിക്കും സംവിധായകന്‍.

മലയാളത്തിന് പുറമെ തെലുങ്ക് റീമേക്കിലും മീന തന്നെയായിരുന്നു നായിക വേഷത്തില്‍ എത്തിയത്. ജീത്തുജോസഫ് സംവിധാനം ചെയ്ത തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായിരുന്നു. ഹിന്ദി, കന്നഡ റീമേക്കുകളും വൈകാതെ തന്നെ തുടങ്ങും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :