അപർണ|
Last Modified ശനി, 22 ഡിസംബര്‍ 2018 (10:55 IST)
ഇന്നലെയാണ് സത്യന് അന്തിക്കാട്- ഫഹദ് ചിത്രം ഞാന്‍ പ്രകാശന് റിലീസ് ചെയ്തത്. തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുമ്പോള്‍ ചിത്രത്തിന് എന്തുകൊണ്ടാണ് വലിയ പബ്ലിസിറ്റി ഒരു സംവിധായകനെന്ന നിലയിൽ താന്‍ നല്‍കാതിരുന്നതെന്ന് വ്യക്തമാക്കുകയാണ് സത്യൻ അന്തിക്കാട്. മനോരമയുമായുള്ള അഭിമുഖത്തിലാണ് സത്യന് അന്തിക്കാട് മനസ്സു തുറന്നത്.
ചിത്രത്തിന് വലിയ പ്രതീക്ഷ നൽകാതിരുന്ന ബോധപൂര്‍വ്വമാണെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ.
ഞാനും ശ്രീനിയും 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണിത്.
സിനിമ ഇറങ്ങുന്നതിന് മുമ്പ് നമ്മുടെ പ്രതീക്ഷകള്‍ പങ്കുവെച്ചിട്ട് അത് പ്രേക്ഷകര്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ സിനിമയോടും പ്രേക്ഷകനോടും കാണിക്കുന്ന നീതികേടാകും അതെന്നാണ് സത്യന്റെ അഭിപ്രായം.
പ്രേക്ഷകനാണ് എല്ലാം. അവർക്ക് ഇഷ്ടമായിക്കോളും എന്ന് കരുതി, എന്തെങ്കിലും കൊടുക്കാന്‍ പറ്റില്ല എന്നും അദ്ദേഹം പറയുന്നു. അതേസമയം, മോഹൻലാൽ - ശ്രീകുമാർ മേനോൻ കൂട്ടുകെട്ടിൽ വന്ന ഒടിയന്റെ ആദ്യദിന പ്രതികരണമാണോ ഈ തോന്നലിനു കാരണമെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്.
അമിത പ്രതീക്ഷയുടെ ഭാരവും പേറിയാണ് പ്രേക്ഷകർ ആദ്യദിനം ഒടിയനു കയറിയത്. ഇത് സംവിധായകന് വൻ വിമർശനത്തിനു കാരണമായി. സമ്മിശ്ര പ്രതികരണവുമായി ചിത്രം തിയേറ്ററിൽ മുന്നേറുകയാണ്. അതേസമയം, ഞാൻ പ്രകാശനു നല്ല റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.