കെ ആര്‍ അനൂപ്|
Last Modified വെള്ളി, 16 ഫെബ്രുവരി 2024 (15:27 IST)
മമ്മൂട്ടിയുടെ 'ഭ്രമയുഗം'വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചതോടെ തിയറ്ററുകളില്‍ ആളുകള്‍ കൂടി തുടങ്ങി. ഇതോടെ നൂറിലധികം രാത്രി ഷോകള്‍ ഷെഡ്യൂള്‍ ചെയ്തതിലും കൂടുതല്‍ കഴിഞ്ഞ ദിവസം നടന്നു. സിനിമയുടെ നിര്‍മ്മാതാക്കള്‍ തന്നെയാണ് നൂറില്‍ കൂടുതല്‍ ലേറ്റ് ഷോകള്‍ നടന്ന വിവരം ആരാധകരെ അറിയിച്ചത്.
കഴിഞ്ഞദിവസം പ്രദര്‍ശനത്തിനെത്തിയ മമ്മൂട്ടിയുടെ ഭ്രമയുഗം മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ചിത്രം ആഗോളതലത്തില്‍ ആറ് കോടി രൂപയിലധികം നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തില്‍നിന്ന് മാത്രം 3.5 കോടി രൂപ സിനിമ സ്വന്തമാക്കിയിട്ടുണ്ട്.ഇന്നലെ ബുക്ക് മൈ ഷോയില്‍ ചിത്രം റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. ഒരു ലക്ഷത്തി മുപ്പത്തി മൂവായിരം ടിക്കറ്റുകളാണ് വിറ്റത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍കൂര്‍ ബുക്കിങ്ങിലൂടെ മാത്രം കേരളത്തില്‍നിന്ന് ഒരുകോടിയില്‍ അധികം രൂപ നേടാന്‍ സിനിമയ്ക്കായി.
വിജയുടെ ലിയോ 12 കോടി രൂപ നേടിയതാണ് കേരള ബോക്‌സ് ഓഫീസിലെ മികച്ച ഓപ്പണിങ്. മലൈക്കോട്ടൈ വാലിബന് 5.85 കോടി രൂപയാണ്. കേരളത്തില്‍ നിന്നുള്ള ഒരു സിനിമയുടെ ആഗോളതലത്തില്‍ ഒന്നാമത് മോഹന്‍ലാല്‍ നായകനായ മരക്കാര്‍: അറബിക്കടലിന്റെ സിംഹം 20.40 കോടി രൂപയുമായി തുടരുന്നു.