കെ ആർ അനൂപ്|
Last Updated:
വെള്ളി, 7 ഓഗസ്റ്റ് 2020 (14:23 IST)
മമ്മൂട്ടി കേരള മുഖ്യമന്ത്രി കടക്കൽ ചന്ദ്രന്റെ വേഷത്തിലെത്തുന്ന ‘വൺ’ എന്ന ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.
സിനിമ ഏപ്രിലിൽ വിഷു റിലീസായി പുറത്തിറക്കാൻ ആയിരുന്നു തുടക്കത്തിൽ പദ്ധതിയിട്ടിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശങ്ങൾ നെറ്റ്ഫ്ലിക്സ് നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നിരുന്നാലും, സിനിമ ഒടിടി റിലീസ് ചെയ്യില്ലെന്നും കേൾക്കുന്നു. ഒഫീഷ്യൽ അനൗൺസ്മെൻറ് ഇതുവരെ വന്നിട്ടില്ല. മമ്മൂട്ടിയും ഒരു വലിയ ജനക്കൂട്ടവും ഉൾപ്പെടുന്ന ഒരു പ്രധാന സീക്വൻസ് ഇപ്പോഴും
ചിത്രീകരിക്കാൻ ബാക്കിയുണ്ട്.
സന്തോഷ് വിശ്വനാഥാണ് ‘വൺ’ സംവിധാനം ചെയ്യുന്നത്. ചില യഥാർത്ഥ ജീവിത സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു പൊളിറ്റിക്കൽ ത്രില്ലറായിരിക്കും ഈ സിനിമ. ബോബി, സഞ്ജയ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്.
ജോജു ജോർജ്, മുരളി ഗോപി, നിമിഷ സജയൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, മമ്മുകോയ, സിദ്ദിഖ്, ബാലചന്ദ്ര മേനോൻ, സലിം കുമാർ, മധു, രഞ്ജിത്ത്, മാത്യു തോമസ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.