'കേരള പോലീസ് എന്ന സുമ്മാവ', ഓപ്പറേഷന്‍ ജാവയിലെ പോസ്റ്ററിനെ അനുകരിച്ച് പോലീസുകാര്‍, ചിത്രം പങ്കുവെച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 1 ജൂലൈ 2021 (11:56 IST)

റിലീസ് ചെയ്ത് ആഴ്ചകള്‍ പിന്നിട്ടിട്ടും സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സോഷ്യല്‍ മീഡിയ.സിനിമ പോലെ തന്നെ പോസ്റ്ററുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ഒരു പോസ്റ്ററിനെ അനുകരിച്ച് പോലീസുകാര്‍ തന്നെ ഫോട്ടോ ഷൂട്ട് ചെയ്തിരിക്കുകയാണ്. അവരോട് ബഹുമാനം ആണെന്ന് പറഞ്ഞു കൊണ്ടാണ് സംവിധായകന്‍ ചിത്രം ഷെയര്‍ ചെയ്തത്.
'കേരള പോലീസ് എന്ന സുമ്മാവ' എന്ന ഹാഷ് ടാഗിലാണ് പോലീസുകാരുടെ ഫോട്ടോ തരുണ്‍ മൂര്‍ത്തി പുറത്ത് വിട്ടത്.സിനിമയുടെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ഈ പോസ്റ്റിന്റെ മേക്കിങ് വീഡിയോയും സംവിധായകന്‍ അടുത്തിടെ പങ്കുവെച്ചിരുന്നു.

ഓപ്പറേഷന്‍ ജാവ സീ ഫൈവിലൂടെ പ്രദര്‍ശനം തുടരുകയാണ്. ആരാധകരില്‍ ഭൂരിഭാഗവും സിനിമയുടെ രണ്ടാംഭാഗത്തിനായി കാത്തിരിക്കുന്നുവെന്നാണ് പറയുന്നത്. ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ അത് സംഭവിക്കുമെന്ന ഉറപ്പ് സംവിധായകനും നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :