കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 20 ഫെബ്രുവരി 2024 (13:19 IST)
മമ്മൂട്ടിയുടെ ഭ്രമയുഗം വിജയകരമായി പ്രദർശനം തുടരുകയാണ്. കേരളത്തിലെ പുറത്തും സിനിമ ചർച്ചയാകുന്നു. തമിഴ്നാട്ടിലാണ് മമ്മൂട്ടി ചിത്രത്തിന് കാഴ്ചക്കാർ കൂടുതൽ. തമിഴ്നാട്ടിൽ നിന്ന് മാത്രം 73 ലക്ഷമാണ് ആദ്യത്തെ വീക്കെൻഡില്‍ ലഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
റിലീസ് ദിനം തമിഴ്നാട്ടിൽ നിന്ന് 13.6 ലക്ഷമാണ് നേടിയത്. വെള്ളിയാഴ്ച 9.2 ലക്ഷം ചിത്രം സ്വന്തമാക്കി. ശനിയാഴ്ച ആയപ്പോൾ 22 ലക്ഷത്തിലധികം നേടി കരുത്ത് തെളിയിച്ചു.ഞായറാഴ്‍ച 27.3 ലക്ഷവും മമ്മൂട്ടി ചിത്രത്തിന് നേടാനായി എന്നാണ് റിപ്പോര്‍ട്ട്. കേരളത്തിന് പുറത്തും മമ്മൂട്ടിയുടെ പരീക്ഷണ ചിത്രത്തിന് വൻ കുതിപ്പ് നേടാനായി കാഴ്ചയാണ് കാണാനാകുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ നാലാഴ്ചകൾക്ക് ശേഷമാണ് ഒരു മലയാള സിനിമ ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുക.ഭ്രമയുഗം ആകെ 31 കോടി രൂപയിലധികം നേടിയിട്ടുണ്ടെന്നാണ് വിവരം.
രാഹുല്‍ സദാശിവൻ സംവിധാനം നിര്‍വഹിച്ചപ്പോള്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി അര്‍ജുൻ അശോകനും സിദ്ധാര്‍ഥും എത്തി.