ഒന്നല്ല മൂന്ന് വിജയകഥ ! മലയാള സിനിമകള്‍ വേറെ ലെവല്‍,സന്തോഷം പങ്കുവെച്ച് നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 31 മെയ് 2024 (12:57 IST)
ഗുരുവായൂര്‍ അമ്പലനടയില്‍

പൃഥ്വിരാജ്-ബേസില്‍ ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഗുരുവായൂര്‍ അമ്പലനടയില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു. പൃഥ്വിരാജിന്റെ കരിയര്‍ ബെസ്റ്റ് ഓപ്പണിങ് കളക്ഷന്‍ 16 കോടിയിലധികം നേടിയ ആടുജീവിതം ആണ്. 8 കോടിയിലധികം നേടി ഗുരുവായൂരമ്പല നടയില്‍ രണ്ടാം സ്ഥാനത്ത് എത്തിക്കഴിഞ്ഞു. വിപിന്‍ദാസ് സംവിധാനം ചെയ്ത സിനിമ മൂന്നാം ആഴ്ചയിലേക്ക് കടന്നു.അനശ്വര രാജന്‍, നിഖില വിമല്‍, ജഗദീഷ്, ബൈജു, യോഗി ബാബു, ഇര്‍ഷാദ്, പി വി കുഞ്ഞികൃഷ്ണന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.















A post shared by Vipin Das (@vipindashb)

ടര്‍ബോ

പോക്കിരി രാജ, മധുരരാജ തുടങ്ങിയ സിനിമകളുടെ വന്‍ വിജയത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും കൈകോര്‍ത്ത 'ടര്‍ബോ' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.തീയേറ്ററുകളില്‍ ആദ്യ ആഴ്ച അവസാനിക്കുമ്പോള്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ ഇടിവ് രേഖപ്പെടുത്തി. രണ്ടാം ആഴ്ചയിലും വലിയ പ്രതീക്ഷയാണ് നിര്‍മ്മാതാക്കള്‍ക്ക് ഉള്ളത്. സിനിമ രണ്ടാം വാരത്തിലേക്ക് കടന്ന സന്തോഷം നിര്‍മ്മാതാക്കള്‍ പങ്കുവെച്ചു.
മന്ദാകിനി

അല്‍ത്താഫ് സലിം, അനാര്‍ക്കലി മരിക്കാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മന്ദാകിനി വിജയകരമായ ആദ്യ ആഴ്ച പിന്നിട്ട് രണ്ടാം വാരത്തിലേക്ക് കടന്നു.സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിര്‍മിക്കുന്നത്. ഷിജു എം. ഭാസ്‌കര്‍, ശാലു എന്നിവരുടെതാണ് കഥ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :