ദിലീപിന് രക്ഷയില്ല!'പവി കെയര്‍ടേക്കര്‍' കളക്ഷനും താഴേക്ക്, നാലുദിവസംകൊണ്ട് സിനിമ നേടിയത് 'ആവേശം' ഒറ്റ ദിവസം കൊണ്ട് നേടുന്നത്

Dileep film Pavi Care Taker Release
Dileep film Pavi Care Taker Release
കെ ആര്‍ അനൂപ്| Last Modified ബുധന്‍, 1 മെയ് 2024 (09:09 IST)
ദിലീപിന്റെ 'പവി കെയര്‍ടേക്കര്‍' ആദ്യ നാല് ദിവസങ്ങളില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവയ്ക്കുന്നു. പ്രവര്‍ത്തി ദിനത്തിലും വീഴാതെ കുതിപ്പ് തുടരുകയാണ് . തിയേറ്ററുകളിലെത്തി നാലാം ദിവസം, 'പവി കെയര്‍ടേക്കര്‍' ഇന്ത്യയില്‍ നിന്ന് മാത്രം 60 ലക്ഷം നേടി.


വിനീത് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ഏപ്രില്‍ 26നാണ് തീയറ്ററുകളില്‍ എത്തിയത്. റിലീസ് ചെയ്ത ആദ്യ നാല് ദിവസങ്ങളില്‍ ഏകദേശം 3.85 കോടി സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ മൂന്നു ദിവസങ്ങളിലും ഒരുകോടിക്ക് മുകളില്‍ കളക്ഷന്‍ നേടാന്‍ സിനിമയ്ക്ക് ആയെങ്കിലും നാലാമത്തെ ദിവസം പ്രവര്‍ത്തി ദിനം ആയതിനാല്‍ കളക്ഷന്‍ താഴേക്ക് പോകുകയായിരുന്നു. വരുംദിവസങ്ങളില്‍ സിനിമ എത്ര നേടുമെന്ന് കണ്ടറിയാം.

ദിലീപിനൊപ്പം 5 പുതുമുഖ നായികമാരും അണിനിരക്കുന്നു. ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സ്പടികം ജോര്‍ജ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

അയാള്‍ ഞാനല്ല, ഡിയര്‍ ഫ്രണ്ട് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ബാനറില്‍ ദിലീപ് തന്നെയാണ് ഈ ചിത്രം നിര്‍മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :