നിത്യാ മേനന്റെ റൊമാന്റിക് ചിത്രം വരുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 16 മാര്‍ച്ച് 2024 (10:43 IST)
നിത്യാ മേനൻ നായകനായി എത്തുന്ന റൊമാന്റിക് ചിത്രം വരുന്നു.പ്രണയത്തിനൊപ്പം കോമഡിയ്ക്കും പ്രധാനം നൽകുന്ന സിനിമ കൂടിയാണിത്.നവാഗതയായ കാമിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.പ്രതീക്, ബാബ്ബറും വിനയ്‍ റായും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു.
 
നിത്യ മേനൻ ഒടുവിൽ അഭിനയിച്ചത് സീരീസായ മാസ്റ്റര്‍പീസിലായിരുന്നു.ഒരു തെക്കൻ തല്ല് കേസിന്റെ സംവിധായകൻ കൂടിയായ ശ്രീജിത്തിന്റെ മാസ്റ്റര്‍പീസില്‍ ശാന്തി കൃഷ്‍ണയും അശോകനും അഭിനയിച്ചിരുന്നു.
 
അസ്‍ലം കെ പുരയിലാണ് ഛായാഗ്രാഹണം. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ബിജിബാലാണ്. സീരീസ് മാത്യു ജോര്‍ജാണ് നിര്‍മിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി റിലീസ് ചെയ്തിരുന്നു.ചിരിക്ക് പ്രാധാന്യമുള്ള ഒരു വെബ്‍ സീരീസായിരുന്നു മാസ്റ്റര്‍പീസ്.
 
 
  




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :