രേണുക വേണു|
Last Modified ബുധന്‍, 20 ജൂലൈ 2022 (13:27 IST)
Actress Nithya Menen marriage: തെന്നിന്ത്യന്‍ നടി നിത്യ മേനന്‍ വിവാഹിതയാകുന്നു. ദ ഹിന്ദു തമിഴ്, ന്യൂസ് 18 തമിഴ് അടക്കമുള്ള മാധ്യമങ്ങളാണ് നിത്യയുടെ വിവാഹ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരമാണ് നിത്യയെ വിവാഹം കഴിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വരന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
നടനുമായി നിത്യ ഏറെ നാളായി അടുപ്പത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒരു പൊതുസുഹൃത്ത് വഴിയാണ് പരിചയപ്പെട്ടതെന്നും ഈ സൗഹൃദം പ്രണയമാകുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. വിവാഹത്തെ കുറിച്ച് നിത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആറാം തിരുകല്‍പ്പന എന്ന ചിത്രമാണ് നിത്യയുടെ പുതിയ മലയാളം പ്രൊജക്ട്. വിജയ് സേതുപതി, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 19 (1) (എ) ആണ് നിത്യയുടേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.
മലയാളത്തിനു പുറമേ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും തിളങ്ങിയ നടിയാണ് നിത്യ. മിഷന്‍ മംഗള്‍യാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും ചുവടുവെച്ചു.