കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 1 ഓഗസ്റ്റ് 2023 (09:13 IST)
ചാരുലതയായി നടി നിത്യ മേനോന്‍.സത്യജിത് റേ സംവിധാനം ചെയ്ത് 1964-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചാരുലത.സിനിമയിലെ കഥാപാത്രത്തിന് പുതിയൊരു രൂപം നല്‍കിയിരിക്കുകയാണ് നിത്യ മേനോനിലൂടെ ഫോട്ടോഗ്രാഫര്‍.
കഥാപാത്രങ്ങളെ പുതിയതായി കാണാനും അവയില്‍ നിന്ന് ഒരു പുതിയ കഥ പുറത്തെടുക്കാനുമുള്ള ശ്രമമാണ് ഇതെന്ന് നിത്യ മേനോന്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് എഴുതി.
ക്രിയേറ്റീവ് ഡയറക്ഷനും സ്‌റ്റൈലിംഗും മേക്കപ്പും ചെയ്തത് ഋഷഭദ്.
വസ്ത്രങ്ങള്‍:പരമ ജി
ഛായാഗ്രഹണം: സൗവിക് സെന്‍ ഗുപ്ത
സത്യജിത് റേ സംവിധാനം ചെയ്ത്, സൗമിത്ര ചാറ്റര്‍ജി, മാധബി മുഖര്‍ജി, ശൈലേന്‍ മുഖര്‍ജി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് 1964-ല്‍ പുറത്തിറങ്ങിയ ബംഗാളി ചലച്ചിത്രമാണ് ചാരുലത.