കെ ആര് അനൂപ്|
Last Modified വ്യാഴം, 15 ജൂണ്‍ 2023 (09:24 IST)
യുവ നടിമാരില്‍ ശ്രദ്ധേയയാണ് നിരഞ്ജന അനൂപ്. നര്‍ത്തകി കൂടിയായ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.നടി ജോമോളുടെ മകളുടെ കുച്ചിപ്പുടി അധ്യാപികയായിരുന്നു നിരഞ്ജന.നിരഞ്ജനയുടെ അമ്മ നാരായണിയും നര്‍ത്തകിയാണ്. താരം കുച്ചിപ്പുടിയും ഭരതനാട്യവും അവതരിപ്പിക്കാറുണ്ട്.
ദാവണിയുടുത്ത് നിരഞ്ജന അനൂപ്.
ചിത്രങ്ങള്‍ പകര്‍ത്തിരിക്കുന്നത് പ്രണവ് രാജ്.
ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്ത ബര്‍മുഡ എന്ന ചിത്രത്തിലും നടി അഭിനയിച്ചിട്ടുണ്ട്.സാജിദ് യാഹിയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും നിരഞ്ജന വേഷമിടുന്നു.ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
'എങ്കിലും ചന്ദ്രികേ ...' എന്ന ചിത്രത്തിലാണ് താരത്തെ ഒടുവില്‍ കണ്ടത്.