Fahadh Faasil: രജനീകാന്ത് ചിത്രം വേട്ടയ്യനില്‍ ഫഹദ് ഫാസില്‍ വില്ലന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 27 മാര്‍ച്ച് 2024 (08:17 IST)
രജനീകാന്ത് ചിത്രം വേട്ടയ്യനില്‍ ഫഹദ് ഫാസില്‍ വില്ലന്‍. ആദ്യമായാണ് രജനീകാന്ത് ചിത്രത്തില്‍ ഫഹദ് ഫാസില്‍ അഭിനയിക്കുന്നത്. ടി ജെ ഞാനവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയിലറിലെ പോലെ മലയാളത്തില്‍ നിന്ന് വില്ലന്‍ വേണമെന്ന് രജനീകാന്ത് നിര്‍ദ്ദേശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ജയിലര്‍ സിനിമയില്‍ വിനായകന്‍ ചെയ്ത വേഷം പോലെയാണ് ഫഹദ് ഫാസിലിന്റെ വേഷവും എന്നാണ് വിവരം. രജനീകാന്തും ടിജെ ഞാനവേലും ആദ്യമായാണ് ഒരുമിക്കുന്നത്. ബിഗ് ബജറ്റ് ചിത്രമാണ് വേട്ടയ്യ. ചിത്രത്തിന്റെ റിലീസ് ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നാണ് വിവരം.

അതേസമയം ഫഹദ് ഫാസിലിന്റേതായി പുറത്തുവരാന്‍ പോകുന്നത് കരാട്ടെ ചന്ദ്രന്‍ എന്ന സിനിമയാണ്. ഭാവന സ്റ്റുഡിയോസിന്റെ ആറാമത്തെ ചിത്രമാണ് കരാട്ടെ ചന്ദ്രന്‍. ഇതിന്റെ ചിത്രീകരണം ആരംഭിച്ചിട്ടില്ല. നവാഗത സംവിധായകനായ റോയി ആണ് സംവിധാനം ചെയ്യുന്നത്. പ്രേമലുവിന്റെ തകര്‍പ്പന്‍ വിജയത്തിനുശേഷം ഭാവന സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :