കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 18 ജനുവരി 2022 (19:05 IST)
അപ്പാനി ശരത് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് തമ്പാച്ചി.
നവാഗതനായ മനോജ് ടി യാദവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
സുരന്‍ എന്നാണ് അപ്പാനി ശരത്തിന്റെ കഥാപാത്രത്തിന്റെ പേര്.രാഹുല്‍ മാധവ്, സുധീര്‍ കരമന,ചെമ്ബില്‍ അശോകന്‍,വിജയ സി സേനന്‍, സതീഷ് വെട്ടിക്കവല,ജോബി പാല,റാണ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ട്രൂ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ സുനീഷ് സാമുവല്‍ ചിത്രം നിര്‍മ്മിക്കുന്നു.