'നേര്' ഇമോഷണല്‍ ഡ്രാമ, രണ്ടുവര്‍ഷം എടുത്ത് പൂര്‍ത്തിയാക്കിയ തിരക്കഥ, ജിത്തു ജോസഫ് ചിത്രം ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 13 സെപ്‌റ്റംബര്‍ 2023 (13:03 IST)
മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന 'നേര്' ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയെക്കുറിച്ച് സംവിധായകന്‍ പറഞ്ഞത് വായിക്കാം.
നേര് തിരക്കഥ പൂര്‍ത്തിയാക്കാന്‍ രണ്ടു വര്‍ഷത്തോളം സമയം എടുത്തു. ദൃശ്യം രണ്ടില്‍ അഭിഭാഷകയുടെ വേഷത്തിലെത്തിയ ശാന്തി മായാദേവിയാണ് തിരക്കഥയ്ക്ക് പിന്നില്‍. യഥാര്‍ത്ഥ ജീവിതത്തിലും അവര്‍ അഭിഭാഷകയാണ്. ദൃശ്യം രണ്ടിന്റെ സെറ്റില്‍ നടന്ന ചര്‍ച്ചകളില്‍ നിന്നാണ് ഇ സിനിമയ്ക്കുള്ള ആശയം ഉടലെടുത്തത്. സിനിമ യഥാര്‍ത്ഥ സംഭവ കഥയല്ലന്നും സംവിധായകന്‍ വെളിപ്പെടുത്തി. ഈ സിനിമ ഇമോഷണല്‍ ഡ്രാമയാണെന്ന് ജിത്തു ജോസഫ് പറഞ്ഞു.
നീര് ഒരു കോര്‍ട്ട് റൂം ഡ്രാമയാണെന്ന് ജിത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു സസ്‌പെന്‍സില്ലാത്ത, ത്രില്ലര്‍ അല്ലാത്ത ഒരു കേസ് കുറ്റവാളി ആരാണെന്ന് സിനിമ മുന്നേ തന്നെ കാണിച്ചു തരും. എന്നാല്‍ ഒരു കേസ് കോടതിയില്‍ എത്തുമ്പോള്‍ അവിടെ എന്തൊക്കെ സംഭവിക്കുന്നു ഏതൊക്കെ രീതിയില്‍ കൃത്രിമത്വം നടക്കാം കേസിനായി എന്തൊക്കെ രീതിയില്‍ പോരാട്ടം നടത്തേണ്ടിവരും തുടങ്ങിയ കാര്യങ്ങളാണ് സിനിമ പറയുന്നത് എന്നും സംവിധായകന്‍ നേരത്തെ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.

മോഹന്‍ലാലിനൊപ്പമുള്ള റാം എന്ന ചിത്രത്തിന് ഇനിയും 45 ദിവസത്തെ ചിത്രീകരണം കൂടി ബാക്കിയുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞു. ത്രില്ലര്‍ ഴോണര്‍ അല്ലാത്ത സിനിമകള്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേര് സിനിമയുടെ സെറ്റില്‍ കഴിഞ്ഞ ദിവസമായിരുന്നു മോഹന്‍ലാല്‍ ജോയിന്‍ ചെയ്തത്.

ആശിര്‍വാദ് സിനിമാസിന്റെ മുപ്പത്തിമൂന്നാമത് നിര്‍മാണ സംരംഭമാണ്.ദൃശ്യം, ദൃശ്യം 2, ട്വല്‍ത്ത് മാന്‍, റാം തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :