#NenachaVandi: 'നെനച്ച വണ്ടി' കലങ്ങാത്തവരാണോ നിങ്ങള്‍? ഇതാണ് സംഭവം

ഇതുമായി ബന്ധപ്പെട്ട നൂറുകണക്കിനു റീല്‍സാണ് ഇന്‍സ്റ്റഗ്രാമില്‍ കാണാന്‍ സാധിക്കുക

Nenacha Vandi trolls
രേണുക വേണു| Last Modified വെള്ളി, 11 ഒക്‌ടോബര്‍ 2024 (11:41 IST)
Nenacha Vandi trolls

#NenachaVandi: സോഷ്യല്‍ മീഡിയ മൊത്തം ഇപ്പോള്‍ 'നെനച്ച വണ്ടി'യുടെ പിന്നാലെയാണ്. എന്നാല്‍ ചിലര്‍ക്ക് ആ വണ്ടി ഇതുവരെ കിട്ടിയിട്ടുമില്ല ! 'നെനച്ച വണ്ടി'യെ കുറിച്ച് അറിയില്ലെന്ന് കരുതി ആരും ഇനി സങ്കടപ്പെടേണ്ട ആവശ്യമില്ല. 'നെനച്ച വണ്ടി' എന്താണെന്നും അത് എങ്ങനെ സോഷ്യല്‍ മീഡിയയില്‍ വൈറലായെന്നും ഞങ്ങള്‍ പറഞ്ഞു തരാം...















A post shared by JoYce AnTony (@joyceantony123)

ഇന്‍സ്റ്റഗ്രാം റീല്‍സ് മുതല്‍ സുഹൃത്തുക്കള്‍ക്കിടയിലെ സൊറപറച്ചിലുകളില്‍ വരെ 'നെനച്ച വണ്ടി' ഡയലോഗ് വൈറലാണ്. ഇളയദളപതി വിജയ് ഒരു സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ പറഞ്ഞ ഡയലോഗ് ആണിത്. 'കെടച്ച വണ്ടീല് കേറി നെനച്ച ഇടത്ത് പോക മുടിയാത്. നമുക്കാണേ ട്രെയിന്‍ വരണോനാ കൊഞ്ച നേരം പ്ലാറ്റ്‌ഫോമില് നിന്ന് താന്‍ ആകണം' എന്നാണ് വിജയ് പറഞ്ഞ വാക്കുകള്‍. 'കുറച്ച് നേരം കാത്തിരിക്കൂ, നിങ്ങളുടെ അവസരം നിങ്ങളെ തേടിയെത്തും' എന്നാണ് വിജയ് ഈ ഉപമ കൊണ്ട് അര്‍ത്ഥമാക്കിയത്. 'ഏതെങ്കിലും ട്രെയിനില്‍ കയറിയാല്‍ നിങ്ങള്‍ വിചാരിക്കുന്ന സ്ഥലത്തേക്ക് പോകാന്‍ സാധിക്കില്ല. കുറച്ച് നേരം പ്ലാറ്റ്‌ഫോമില്‍ കാത്തുനിന്നാല്‍ മാത്രമേ നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള വണ്ടി വരൂ' എന്നാണ് വിജയ് പറഞ്ഞ വാക്കുകളുടെ അര്‍ഥം.
വര്‍ഷങ്ങള്‍ക്കു മുന്‍പ് വിജയ് പറഞ്ഞ ഈ വാക്കുകള്‍ ഇപ്പോള്‍ വൈറല്‍ ആയത് എങ്ങനെയാണ്? അതിനു കാരണം കേരളത്തിലെ ഒരു കടുത്ത വിജയ് ആരാധകനായ ഉണ്ണിക്കണ്ണന്‍ ആണ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വിജയിയുടെ ഡയലോഗ് പറയാന്‍ ഉണ്ണിക്കണ്ണന്‍ ശ്രമിക്കുന്നുണ്ട്. തമിഴ് ആയതുകൊണ്ട് തന്നെ ഉണ്ണിക്കണ്ണന് അത് കൃത്യമായി പറയാന്‍ സാധിക്കുന്നില്ല. ഇത് പിന്നീട് വലിയ ട്രോള്‍ ആകുകയായിരുന്നു. വിജയിയുടെ 'നെനച്ച വണ്ടി' ഡയലോഗ് ഉണ്ണിക്കണ്ണന്‍ പറയുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്.


ഇതുമായി ബന്ധപ്പെട്ട നൂറുകണക്കിനു റീല്‍സാണ് ഇന്‍സ്റ്റഗ്രാമില്‍ കാണാന്‍ സാധിക്കുക. എന്തായാലും സംഗതി വൈറലായതിനു പിന്നാലെ ഉണ്ണിക്കണ്ണന്‍ കൃത്യമായി 'നെനച്ച വണ്ടി' ഡയലോഗ് പറയുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. തനിക്ക് പഠിപ്പ് കുറവാണെന്നും ടെന്‍ഷന്‍ കൂടി ഉള്ളതുകൊണ്ടാണ് ആ ഡയലോഗ് തെറ്റിപ്പോയതെന്നുമാണ് ഉണ്ണിക്കണ്ണന്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :