തമിഴില്‍ നസ്രിയയുടെ ഭാഗ്യദോഷം തുടരുന്നു, പുതിയ ചിത്രവും വിവാദത്തില്‍

ചെന്നൈ| Last Modified ശനി, 31 മെയ് 2014 (11:44 IST)
നസ്രിയയുടെ ഏറ്റവും പുതിയ ചിത്രമായ "തിരുമണം എന്നും നിക്കാഹ്" എന്ന ചിത്രം വിവാദത്തില്‍ .
ചിത്രത്തിനെതിരെ തമിഴ്നാട്ടിലെ ഷിയാ മുസ്ലീം ജമാഅത്താണ് രംഗത്തെത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ നിർമ്മാതാവ് ആസ്കർ രവിചന്ദ്രൻ,​ സംവിധായകൻ അനീസ് എന്നിവർക്കെതിരെ ഹൈക്കോടതിയിൽ പരാതിയും നൽകിയിട്ടുണ്ട്. ചിത്രം മുസ്ലീം വിശ്വാസികളെയും ഇസ്ലാം തത്വങ്ങളെയും മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അലിഖാൻ കേസ് കൊടുത്തത്.

മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള രംഗങ്ങൾ ചിത്രത്തിൽ ഉണ്ടെന്നും ചിത്രം റിലീസായാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും പരാതിയിൽ പറയുന്നു. അതേസമയം സംഭവത്തിൽ രണ്ടാഴ്ച്ചയ്ക്കുള്ളിൽ കാരണം ബോധിപ്പിക്കണമെന്ന് നിർമ്മാതാവിനോട് കോടതി ആവശ്യപ്പെട്ടു. ഷിയാമുസ്ലീം ജമാഅത്തിന്റെ പരാതിയെ തുടർന്ന് ചിത്രത്തിന്റെ റിലീസിംഗും നീട്ടിവച്ചിട്ടുണ്ട്.

ജെയ്-ജോഡികൾ ഒരുമിക്കുന്ന 'തിരുമണം എന്നും നിക്കാഹി'ന്റെ റിലീസിംഗ് മെയ് 15നാണ് നിശ്ചയിച്ചിരുന്നത്. ഇന്ത്യയിലെ വിവിധ തരം വിവാഹാചാരങ്ങളെക്കുറിച്ചാണ് ചിത്രം പ്രതിപാധിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :