നയന്‍താരയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയ സംവിധായകന്‍,വിവാഹത്തിന് വിളിച്ചില്ലേ ? രസകരമായ മറുപടി നല്‍കി ധ്യാന്‍ ശ്രീനിവാസന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 15 ജൂണ്‍ 2022 (12:50 IST)

നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹ വിശേഷങ്ങള്‍ തീരുന്നില്ല. ഒരിടവേളയ്ക്കുശേഷം നടിയെ മലയാളത്തിലേക്ക് തിരിച്ചെത്തിച്ച സംവിധായകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍ നയന്‍താര വിവാഹത്തിന് വിളിച്ചില്ലേന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ്.

തന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമായ പ്രകാശന്‍ പറക്കട്ടെ പ്രമോഷന്റെ ഭാഗമായി ധ്യാന്‍ മാധ്യമങ്ങളെ കാണുകയായിരുന്നു.നയന്‍താര വിവാഹത്തിന് വിളിച്ചില്ലേന്ന ചോദ്യത്തിന് ചിരിച്ചു കൊണ്ടാണ് നടന്റെ മറുപടി.

'വിളിച്ചു, ഞാന്‍ പോയില്ല, വേണ്ടെന്ന് വെച്ചു. തിരക്കല്ലേടാ. പ്രസ് മീറ്റിന്റെ തിരക്കൊക്കെ ഉണ്ട് എന്ന് ഞാന്‍ പറഞ്ഞു. ഇന്റര്‍വ്യൂവിന്റെ തിരക്കുമുണ്ട്'- ധ്യാന്‍ പറഞ്ഞ രസകരമായ മറുപടി സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :