കെ ആര് അനൂപ്|
Last Modified ബുധന്‍, 8 ജൂണ്‍ 2022 (09:04 IST)
നയന്‍താര- വിഘ്നേഷ് ശിവന് വിവാഹം നാളെയാണ്. ജൂണ്‍ 9 ന് രാവിലെ തങ്ങള്‍ വിവാഹിതരാകുമെന്നും ഉച്ചയോടെ എല്ലാ ചിത്രങ്ങളും പങ്കിടുമെന്നും വിഘ്നേഷ് പറഞ്ഞു.
മെഹന്ദി ഉള്‍പ്പെടെയുള്ള രണ്ട് ദിവസത്തെ ചടങ്ങുകളോടെയാണ് വിവാഹം.വ്യാഴാഴ്ച രാവിലെ വിവാഹം നടക്കും. അടുത്ത സുഹൃത്തുക്കളെയും സിനിമാമേഖലയിലെ കൂട്ടുകാരെയും കുടുംബാംഗങ്ങളെയും വിവാഹത്തിനായി ക്ഷണിച്ചിട്ടുണ്ട്.മഹാബലിപുരത്തെ റിസോര്‍ട്ടില്‍ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
വിവാഹ വീഡിയോ വലിയ തുക നല്കി സ്വന്തമാക്കാന്‍ ഒടിടി പ്ലാറ്റ്ഫോമുകള് മത്സരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒടിടി സംപ്രേക്ഷണാവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി എന്നാണ് വിവരം.വിവാഹ വീഡിയോ തയ്യാറാക്കാന്‍ സംവിധായകന് ?ഗൗതം മേനോനെ നെറ്റ്ഫ്ലിക്സ് സമീപിച്ചെന്നും കരാറുണ്ടാക്കി എന്നും പറയപ്പെടുന്നു.