ഷാരൂഖിന്റെ നായികയാകാന്‍ നയന്‍താര, അറ്റ്‌ലിയുടെ ബോളിവുഡ് ചിത്രം ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 25 ജൂണ്‍ 2021 (15:10 IST)

വിജയ്‌ക്കൊപ്പമുള്ള ഹാട്രിക് വിജയചിത്രങ്ങള്‍ ഒരുക്കിയ അറ്റ്‌ലി ഷാരൂഖ് ഖാനുമായി ഒരു ബോളിവുഡ് ചിത്രം ചെയ്യുവാന്‍ പദ്ധതിയിടുകയാണ്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. ഷാരൂഖിന്റെ നായികയായി നയന്‍താര എത്തുന്നു എന്നതാണ് പുതിയ വിവരം.

ദക്ഷിണേന്ത്യയിലെ ഒരു പ്രധാനപ്പെട്ട നായികയെ ചിത്രത്തില്‍ കൊണ്ടുവരണമെന്ന് നിര്‍മാതാക്കള്‍ ആലോചിച്ചിരുന്നു. നയന്‍താരയെ അറ്റ്‌ലി ചിത്രത്തില്‍ എത്തിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങി എന്നുമാണ് റിപ്പോര്‍ട്ടുകള്‍. രാജാറാണി, ബിഗില്‍ തുടങ്ങിയ ചിത്രങ്ങളില്‍ നയന്‍താരയ്‌ക്കൊപ്പം സംവിധായകന്‍ നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

രജനീകാന്ത് ചിത്രം അണ്ണാത്തെ റിലീസിനായി കാത്തിരിക്കുകയാണ് നടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :