കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 28 സെപ്‌റ്റംബര്‍ 2023 (09:03 IST)
200 കോടിക്ക് മുകളിലാണ് നയന്‍താരയുടെ ആസ്തി. ഇന്ത്യയില്‍ അതിസമ്പന്നരായ നടിമാരുടെ പട്ടികയിലും നയന്‍താരയുടെ പേര് കാണാം. ലേഡി സൂപ്പര്‍സ്റ്റാറിന് സ്വന്തമായി പ്രൈവറ്റ് ജെറ്റ് ഉണ്ട്. തെന്നിന്ത്യയില്‍ പ്രൈവറ്റ് ജെറ്റ് ഉള്ള ഏക നടിയും നയന്‍സ് തന്നെയാണ്.
കുടുംബത്തിനൊപ്പം ഉള്ള യാത്രകള്‍ക്ക് പ്രൈവറ്റ് ജെറ്റാണ് നടി ഉപയോഗിക്കാറുള്ളത്.
50 കോടിയോളം വിലവരും നടിയുടെ പ്രൈവറ്റ് ജെറ്റിന്. ഇതിലെ യാത്രകളുടെ ചിത്രങ്ങള്‍ ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവന്‍ പലപ്പോഴായി പങ്കുവെച്ചിട്ടുണ്ട്.
അത്യാധുനിക സൗകര്യങ്ങളാണ് ജെറ്റിലുള്ളത്.
'പൊന്നിയിന്‍ സെല്‍വന്‍' വിജയത്തിന് ശേഷം ജയം രവി നായകനായ എത്തുന്ന പുതിയ സിനിമയാണ് 'ഇരൈവന്‍'. ജവാന്‍ റിലീസിനു ശേഷം നയന്‍താര നായികയായി എത്തുന്ന തമിഴ് ചിത്രം ഇന്നുമുതല്‍ പ്രദര്‍ശനത്തിന് എത്തും.