'പ്രേമലു' സിനിമയെ പ്രശംസിച്ച് നയന്‍താര

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 18 ഏപ്രില്‍ 2024 (12:54 IST)
'പ്രേമലു' സിനിമയെ പ്രശംസിച്ച് നയന്‍താര.'നല്ല സിനിമകള്‍ എന്നെ സന്തോഷിപ്പിക്കുന്നു' എന്നാണ് നടി സിനിമ കണ്ട ശേഷം എഴുതിയത്.ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നയന്‍സിന്റെ പ്രതികരണം.

ഏപ്രില്‍ 12നാണ് ഹോട്ട്സ്റ്റാറിലൂടെ ഒടിടി റിലീസിനെത്തിയത്.അതിനിടെ സിനിമയ്‌ക്കെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു.ഒടിടി റിലീസിലൂടെ വിമര്‍ശനം ഉയരുമ്പോളാണ് ചിത്രത്തെ പ്രശംസിച്ച് നയന്‍താര എത്തിയത്.

പ്രേമലു ആകെ നേടിയത് 135.9 കോടിയാണ്. കേരളത്തില്‍ നിന്ന് 62.75 കോടി നേടാന്‍ സിനിമയ്ക്കായി. തെലുങ്ക് നാടുകളില്‍ നിന്ന് 13.85 കോടിയും തമിഴ്‌നാട്ടില്‍ നിന്ന് 10.43 കോടിയും ചിത്രം നേടി. കര്‍ണാടകയില്‍ നിന്ന് 5.5 2 കോടിയും റസ്റ്റ് ഓഫ് ഇന്ത്യ 1.1 കോടിയുമാണ് സിനിമ നേടിയത്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 93.65 കോടി കളക്ഷന്‍ ചിത്രം നേടി.

ശ്യാം മോഹന്‍ എം, മീനാക്ഷി രവീന്ദ്രന്‍, അഖില ഭാര്‍ഗവന്‍, അല്‍ത്താഫ് സലിം, മാത്യു തോമസ്, സംഗീത പ്രതാപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :