എന്തൊരു മാറ്റം ! 'ജവാന്‍'ലെ പേടിയില്ലാത്തവള്‍, നയന്‍താര തകര്‍ക്കുമെന്ന് ആരാധകര്‍
കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 17 ജൂലൈ 2023 (15:16 IST)
'ജവാന്‍' നിര്‍മ്മാതാക്കള്‍ കഴിഞ്ഞദിവസം 2.12 മിനുട്ട് ദൈര്‍ഘ്യമുള്ള പ്രിവ്യു റിലീസ് ചെയ്തിരുന്നു. കഥാസന്ദര്‍ഭം, ആകര്‍ഷകമായ സംഭാഷണങ്ങള്‍, ആക്ഷന്‍ സീക്വന്‍സുകള്‍ എന്നിവയ്ക്ക് പുറമെ, ആരാധകരെ ആകര്‍ഷിച്ചത് നയന്‍താരയുടെ ലുക്ക് ആയിരുന്നു. ഭയം അവളെ പിടികൂടിയിട്ടില്ലെന്ന് എഴുതിക്കൊണ്ട് നയന്‍താരയുടെ പുതിയ പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.
ആറ്റ്ലിയാണ് ആക്ഷന്‍ ത്രില്ലര്‍ സംവിധാനം ചെയ്തിരിക്കുന്നത്. നയന്‍താര, വിജയ് സേതുപതി, സന്യ മല്‍ഹോത്ര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദീപിക പദുക്കോണിന്റെ സാന്നിധ്യവും സിനിമയിലുണ്ട്.
പൂനെ, മുംബൈ, ഹൈദരാബാദ്, ചെന്നൈ, രാജസ്ഥാന്‍, ഔറംഗബാദ് എന്നിവിടങ്ങളിലാണ് ചിത്രം ചിത്രീകരിച്ചത്.