പ്രായം 38 കഴിഞ്ഞു, നയന്‍താരയുടെ സൗന്ദര്യ രഹസ്യം ഇതാണ്!

കെ ആര്‍ അനൂപ്| Last Modified ശനി, 7 ഒക്‌ടോബര്‍ 2023 (08:59 IST)
പ്രായം 38 കഴിഞ്ഞു നയന്‍താരയ്ക്ക്, ഇന്നും തെന്നിന്ത്യയിലും ബോളിവുഡിലും നായിക നടിയായി തുടരുന്നു. ശരീര സൗന്ദര്യം നിലനിര്‍ത്തുവാന്‍ ആയി കൃത്യമായ ഡയറ്റ് പ്ലാന്‍ നടിക്കുണ്ട്.

കൃത്യമായ അളവില്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് നടി നയന്‍താരയുടെ ഡയറ്റ് പ്ലാന്‍. അതില്‍ പഴങ്ങളും പച്ചക്കറികളും മാംസവും മുട്ടയും ഉള്‍പ്പെടുന്നു.നടിയുടെ ഡയറ്റ് പ്ലാനില്‍ ഒഴിച്ചുകൂടാന്‍ ആവാത്ത ഒരു കാര്യമാണ് തേങ്ങാവെള്ളം. ധാരാളം വെള്ളം കുടിക്കുന്നതിനൊപ്പം തേങ്ങാവെള്ളം കുടിക്കുന്നതും ഒരു പതിവ് ശീലമാണ്.രണ്ട് കപ്പ് തേങ്ങവെള്ളം, ഒരു കപ്പ് കരിക്ക്, അല്‍പം പഞ്ചസാര, കുറിച്ച് കറുവപ്പട്ട, കുറിച്ച് ഏലം പൊടിച്ചത് എന്നിവ ചേര്‍ത്താണ് കോക്കനട്ട് സ്മൂത്തി ഉണ്ടാക്കുന്നത്. ഇത് രാവിലെ നടി കഴിക്കും.

ജ്യൂസുകളും സൂപ്പുകളും ആവശ്യത്തിന് കഴിക്കും. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ഇതൊക്കെ കഴിക്കുന്നത്. കൂടാതെ യോഗയും വ്യായാമവും പതിവ് ശീലമാണ്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :