ഒപ്പം ജീവിക്കാൻ സിനിമ വിടണമെന്ന് കാമുകൻ, ഭാര്യയുടെ എതിർപ്പ്: 'ഇനി സിനിമ ചെയ്യണ്ടെന്ന് അയാൾ പറഞ്ഞു' - പ്രഭുദേവയുടെ പേരെടുത്ത് പറയാതെ നയൻതാര

നിഹാരിക കെ എസ്| Last Modified ചൊവ്വ, 19 നവം‌ബര്‍ 2024 (10:15 IST)
മലയാളത്തിൽ നിന്നും തമിഴിലെത്തി ഇന്ന് ലേഡി സൂപ്പർസ്റ്റാർ ആയി നിലയുറപ്പിക്കാൻ നയൻതാര നടത്തിയ അദ്ധ്വാനം ചെറുതല്ല. നായക നടന്മാർക്ക് മാത്രം കഴിഞ്ഞിരുന്ന ബോക്സ് ഓഫീസ് പവർ തനിക്കും കാണിക്കാൻ കഴിയുമെന്ന് നയൻതാര തെളിയിച്ചു. തമിഴ് ഇന്ഡസ്ട്രിയിലെത്തിയ ശേഷം നയൻതാരയെ വിടാതെ വിവാദം ഉണ്ടായി. ഇപ്പോഴിതാ, തന്റെ മുൻകാല ബന്ധങ്ങളിൽ സംഭവിച്ച കാര്യങ്ങൾ തുറന്നു പറഞ്ഞ് നടി നയൻതാര. ചിലമ്പരശൻ, പ്രഭുദേവ തുടങ്ങിയവരുമായി നയൻതാരയ്ക്ക് പ്രണയമുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

പ്രഭുദേവയുമായുള്ള പ്രണയത്തെ തുടര്‍ന്ന് ഒരിക്കല്‍ സിനിമ ഉപേക്ഷിക്കാന്‍ നയന്‍താര തീരുമാനിച്ചിരുന്നു. പ്രഭുദേവയെ വിവാഹം ചെയ്ത് പിന്നാലെ കരിയര്‍ ഉപേക്ഷിക്കാനായിരുന്നു നയന്‍സിന്റെ തീരുമാനം. ‘ശ്രീ രാമ രാജ്യം’ എന്ന തെലുങ്ക് ചിത്രം തന്റെ അവസാന സിനിമയാണെന്ന് നയന്‍താര പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ ബന്ധം വിവാഹം വരെ എത്തിയില്ല. അദ്ദേഹവുമൊത്തുള്ള ബ്രേക്കപ്പ് നയൻതാരയുടെ തന്നെ ജീവിതം മാറ്റിമറിക്കുകയായിരുന്നു.

പ്രഭുദേവ വിവാഹിതനായിരുന്നു. പ്രഭുദേവയും നയൻതാരയും ഒന്നിക്കുന്നു എന്നറിഞ്ഞതോടെ അദ്ദേഹത്തിന്റെ ഭാര്യ രംഗത്തെത്തി. ഇവരുടെ ബന്ധത്തെ എതിർത്തു. നയൻതാരയുടെ വീടിന് മുന്നിൽ പ്രഭുദേവയുടെ ഭാര്യ സമരം തുടങ്ങി. വിവാഹം കഴിയുന്നതോടെ സിനിമയിൽ നിന്ന് വിട്ടുനിൽക്കുമെന്നും തന്റെ അവസാന ചിത്രമായിരിക്കും 'ശ്രീ രാമ രാജ്യം' എന്നടതക്കം നയൻതാര പ്രഖ്യാപിച്ചിരുന്നു. പലരും കരിയർ അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു. എന്നാൽ, നടി കേട്ടില്ല. പക്ഷെ, പ്രഭുദേവയുടെ ഭാര്യ ലത വിവാഹമോചനത്തിനു തയ്യാറാകാതായതോടെയാണ് പ്രശ്നം ഉടലെടുത്തത്. ഇരുവരുടേയും ബന്ധത്തിൽ വിള്ളൽ വീണു.

പ്രഭുദേവയുമായുള്ള പ്രണയത്തകര്‍ച്ചയ്ക്ക് പിന്നാലെ മാനസികമായി തളര്‍ന്ന സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. പിന്നീട് ‘രാജാറാണി’ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര തിരിച്ചുവരവ് നടത്തിയത്. പ്രഭുദേവയുമായുള്ള ബന്ധത്തില്‍ സംഭവിച്ചതിനെ കുറിച്ച് തന്റെ ഡോക്യുമെന്ററിയില്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നയന്‍താര ഇപ്പോള്‍.

'അവസാന ദിവസത്തെ ഷൂട്ടിങ് എനിക്ക് മറക്കാനാകില്ല. ആ ഇമോഷന്‍ എനിക്ക് വിശദീകരിക്കാനാകില്ല. ഞാന്‍ വല്ലാതായി. ഞാന്‍ പോലുമറിയാതെ കരഞ്ഞു. ഞാന്‍ ഒരുപാട് സ്നേഹിച്ച്, ഇതാണ് എനിക്കെല്ലാം എന്ന് കരുതിയ പ്രൊഫഷന്‍ വിട്ട് കൊടുക്കേണ്ടി വന്നപ്പോള്‍ അതിനേക്കാള്‍ താഴ്ന്നതൊന്നുമില്ലെന്ന് തോന്നി. ഞാന്‍ ഇന്‍ഡസ്ട്രി വിട്ടതിന് കാരണം എന്നോട് ആ വ്യക്തി ആവശ്യപ്പെട്ടതാണ്. എനിക്ക് അതൊരു ഓപ്ഷന്‍ അല്ലായിരുന്നു. ‘നിനക്കിനി വര്‍ക്ക് ചെയ്യാന്‍ പറ്റില്ല’ എന്ന് പറഞ്ഞു. എനിക്ക് വേറെ ഓപ്ഷനുണ്ടായിരുന്നില്ല. അന്ന് ജീവിതം എന്താണെന്ന് മനസിലാക്കാനുള്ള പക്വത എനിക്കില്ലായിരുന്നു.

എന്ത് തരം ആളുകള്‍ക്കൊപ്പമാണ് നിങ്ങളുള്ളതെന്നും എന്താണ് ചെയ്ത് കൊണ്ടിരിക്കുന്നതെന്നും നിങ്ങള്‍ മനസിലാകുക മോശം ഘട്ടത്തിലൂടെ കടന്നു പോകുമ്പോഴാണ്. അത് എന്നെ പൂര്‍ണമായും തകര്‍ത്തു. ജീവിതത്തില്‍ പിഴവുകള്‍ പറ്റുന്നതും അതില്‍ ഖേദിക്കുന്നതും ഓക്കെയാണ്. ആ വ്യക്തിയെ വിശ്വസിച്ചില്ലായിരുന്നെങ്കില്‍ ജീവിതത്തിലെ കുറച്ച് വര്‍ഷങ്ങള്‍ നഷ്ടപെടില്ലായിരുന്നു. പക്ഷെ അതില്‍ കുഴപ്പമില്ല', എന്നാണ് നയന്‍താര പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :