കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (15:10 IST)
മഹേന്ദ്ര സിംഗ് ധോണിയുടെ പുതിയ ചിത്രത്തെക്കുറിച്ചാണ് സിനിമാലോകത്ത് ചര്‍ച്ച.ധോണി എന്റര്‍ടെയ്ന്‍മെന്റ് തമിഴ്, തെലുങ്ക്, മലയാളം സിനിമകളുടെ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.2019ല്‍ ഭാര്യ സാക്ഷിക്കൊപ്പമായിരുന്നു താരം പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചത്.
ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയെ വെച്ചൊരു സിനിമ ചെയ്യാനാണ് ധോണി പദ്ധതിയിടുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ഉണ്ടായിട്ടില്ല. നേരത്തെയും ഇത്തരം റിപ്പോര്‍ട്ടുകള്‍ ഉണ്ടായപ്പോള്‍ നയന്‍താരയുടെ കൂടെ സിനിമ ചെയ്യുന്നില്ലെന്ന് പ്രൊഡക്ഷന്‍ ഹൗസ് അറിയിച്ചിരുന്നു.
ഒക്ടോബര്‍ 5ന് പ്രദര്‍ശനത്തിന് എത്തിയ ചിരഞ്ജീവി ചിത്രമായ ഗോഡ് ഫാദറിലിണ് നടിയെ ഒടുവിലായി കണ്ടത്.