‘എല്ലാം ഒരുതരം മത്സരമായിരുന്നു‘- കാവ്യയേയും ഭാവനേയേയും കുറിച്ച് നവ്യ നായർ!

അപർണ| Last Modified വ്യാഴം, 22 നവം‌ബര്‍ 2018 (10:23 IST)
മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞുനിന്ന നടിമാരായിരുന്നു കാവ്യയും നവ്യയും ഭാവനയും. മൂന്ന് പേരുടെയും സിനിമകളും സൂപ്പർഹിറ്റുകൾ ആയിരുന്നു. ഒട്ടുമിക്ക അവാർഡ് ഷോകളിലും ചാനൽ പരിപാടികളിലും മൂന്ന് പേരും നിറഞ്ഞ് നിന്നിരുന്നു.

ഒരുകാലത്ത് മലയാളികളുടെ മനസ് കീഴടക്കിയിരുന്ന ഈ മൂന്നു താരങ്ങളും ഇപ്പോള്‍ മലയാള സിനിമയില്‍ ഇടവേള എടുത്തിരിക്കുകയാണ്. സിനിമയില്‍ സജീവമല്ലെങ്കിലും നൃത്ത വേദികളില്‍ സജീവമായ നവ്യ തന്റെ അഭിനയകാലത്ത് സഹതാരങ്ങളോട് ഉണ്ടായിരുന്ന മത്സരത്തെക്കുറിച്ച്‌ തുറന്നു പറയുന്നു.

“അന്ന് ഞങ്ങള്‍ ഇത്രയും ലിബറലായിരുന്നില്ല. അതുകൊണ്ട് തന്നെ ചെറിയ രീതിയിൽ മത്സരവും ഉണ്ടായിട്ടുണ്ട്. അന്നത്തെ പ്രായത്തില്‍ പോസിറ്റീവും നെഗറ്റീവുമായ മത്സരങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രായത്തിന്റെ മാറ്റവും പക്വതയും മനുഷ്യസഹജമാണ്. ഇന്നത്തെ നായികമാരില്‍ എല്ലാവരും നല്ല ആര്‍ട്ടിസ്റ്റുമാരാണെന്നും എല്ലാ കാലഘട്ടത്തിലും അറിയപ്പെട്ടവര്‍ മികവുറ്റവര്‍ തന്നെയാണെന്നും നവ്യ പറഞ്ഞു.”

'ഒരിക്കല്‍ മലയാളത്തില്‍ തരംഗമായിരുന്ന സായ് പല്ലവിയെ തെലുങ്കിലും തമിഴിലും തിരക്കായതോടെയാണ് മലയാളത്തില്‍ കാണാതായത്. കഴിവില്ലാത്തത് കൊണ്ടല്ല. കാലം ഡിമാന്‍ഡ് ചെയ്യുന്നത് പോലെയാണ് അഭിനയിക്കേണ്ടത്. നമുക്ക് ഒരു കാലിബര്‍ ഉണ്ടെങ്കില്‍ ഏതു കാലത്തും അഭിനയിക്കാന്‍ പറ്റും. നമ്മുടെ മമ്മൂക്കയും ലാലേട്ടനും നെടുമുടി വേണുവുമൊക്കെ പ്രതിഭ കൊണ്ട് കാലത്തെ അതിജീവിക്കുന്നത് കണ്ടിട്ടില്ലേ.” – നവ്യ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :