നിഹാരിക കെ എസ്|
Last Modified ശനി, 16 നവംബര്‍ 2024 (09:13 IST)
നവ്യ നായരെ നാടൻ വേഷങ്ങളിൽ കാണാനാണ് ആരാധകർക്കിഷ്ടം. ബോൾഡ് ആയ വേഷങ്ങൾ നടിക്ക് ചേരില്ലെന്നാണ് ഒരുകൂട്ടം ആരാധകരുടെ കണ്ടെത്തൽ. എന്നാൽ, സോഷ്യൽ മീഡിയയിൽ സജീവമായതിന് ശേഷം അത്യാവശ്യം ബോൾഡ് ലുക്കിൽ നവ്യ പ്രത്യക്ഷപ്പെടാറുണ്ട്. അതുപോലൊരു ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നവ്യ.
നവ്യയുടെ ഫോട്ടോ ഷൂട്ട് വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു. ഈ ഫോട്ടോഷൂട്ട് കണ്ടുകൊണ്ട് പലരും താരത്തെ വിമർശിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ ഒരു ഫോട്ടോഷൂട്ട് നവ്യയിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നൊക്കെയാണ് ചിലർ കമന്റുകളിലൂടെ പറയുന്നത്. ഓറഞ്ച് നിറത്തിലുള്ള സ്ലീവ് ലസ്സ് ഗൗൺ ആണ് നവ്യ ധരിച്ചിരിക്കുന്നത്.
'ഒഴുകുകയാണ്, അവള് പ്രസന്നമായ കൃപയോടെ തെന്നിമാറുന്നു, അവിടെ ഓരോ ചലനവും സ്വാതന്ത്ര്യത്തോടും ചാരുതയോടും അനായാസമായി ലയിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് നവ്യ ഫോട്ടോകള്‍ പങ്കുവച്ചിരിയ്ക്കുന്നത്.
ലാലാ റിലേഷന്‍സിന് വേണ്ടി, ജെയിസണ്‍ മദനിയാണ് ഫോട്ടോകള്‍ എടുത്തിരിയ്ക്കുന്നത്. നീഹ സല്‍മയുടെ ഫിറ്റിഷ് എസന്ഷ്യലിലാണ് നവ്യയുടെ ഡ്രസ്സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. രേഷ്മ അലക്സ് മേക്കപ്പും ഹെയര്‍ സെറ്റൈലും ചെയ്ത് ലുക്ക് കംപ്ലീറ്റാക്കി.