മകള്‍ക്കൊപ്പം ചെസ്സ് കളിക്കുന്ന നരേന്‍, പണിയില്ലാതെ ഇരിക്കുമ്പോള്‍ ഇങ്ങനെയെങ്കിലും ചെക്ക് കിട്ടുമല്ലോ എന്ന് ജയസൂര്യ !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 6 ജൂലൈ 2020 (15:41 IST)
മലയാളികളുടെ പ്രിയതാരമാണ് നരേന്‍. ശ്രദ്ധേയ വേഷങ്ങളിലൂടെ തമിഴിലും നടന് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച പുതിയ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. കൂർമ ബുദ്ധിയുള്ള പൊലീസുകാരനായി തമിഴ് സിനിമയിൽ കയ്യടി വാങ്ങിയ നരേൻ മകളോടൊപ്പം ചെസ്സ് കളിക്കുന്ന ചിത്രം ആരാധകര്‍ ആഘോഷമാക്കുകയാണ്.

ചെസ്സ് കളിക്കുന്ന നരേന്‍റെ ചിത്രത്തിന് ചിരിയുളവാക്കുന്ന പ്രതികരണവുമായാണ് എത്തിയിരിക്കുകയാണ്. “നന്നായെടാ, പണിയില്ലാതെ ഇരിക്കുമ്പോള്‍ ഇങ്ങനെയെങ്കിലും ചെക്ക് കിട്ടുമല്ലോ” - എന്നാണ് ജയസൂര്യ കുറിച്ചത്. ഇപ്പോള്‍ എങ്ങനെ എങ്കിലും ഒരു ചെക്ക് കിട്ടിയാല്‍ മതിയെന്നായി എന്നായിരുന്നു നരേന്‍റെ മറുപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :