'ആക്ഷരം തെറ്റാതെ അതിനെ വിളിക്കാം ശുദ്ധസംഗീതം എന്ന്'; നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി സംഗീതസംവിധായകന്‍ രഞ്ജിന്‍ രാജ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 26 ജൂലൈ 2022 (14:59 IST)

നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി സംഗീതസംവിധായകന്‍ രഞ്ജിന്‍ രാജ്.മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നല്‍കിയതില്‍ വിമര്‍ശനമായി ചിലയാളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. ഹൃദയത്തില്‍ നിന്നും സംഗീതം ഒഴുകി വന്നാല്‍ ആക്ഷരം തെറ്റാതെ അതിനെ ശുദ്ധസംഗീതം എന്ന് വിളിക്കാം എന്ന് കുറിച്ചുകൊണ്ടാണ് രഞ്ജിന്‍ രാജ് നഞ്ചിയമ്മയെ ഒപ്പം ചേര്‍ത്ത് നിര്‍ത്തിയത്.


'ഹൃദയത്തില്‍ നിന്നും സംഗീതം ഒഴുകി വന്നാല്‍ ആക്ഷരം തെറ്റാതെ അതിനെ ശുദ്ധസംഗീതം എന്ന് വിളിക്കാം. അത് മാത്രമല്ല ചലച്ചിത്രക്കാഴ്ച്ചകള്‍ പിന്നണി ഗാനത്തിലെ ശബ്ദത്തിലൂടെ മറ്റൊരു തലത്തില്‍ വളര്‍ന്നെങ്കില്‍, ആ ശബ്ദത്തിനുടമ ഏതൊരു അവാര്‍ഡിനും അര്‍ഹരുമാണു. നഞ്ചിയമ്മ'-രഞ്ജിന്‍ രാജ് കുറിച്ചു.

സം?ഗീത സംവിധായകരായ ബിജിബാല്‍, അല്‍ഫോണ്‍സ് ജോസഫ്, ജേക്‌സ് ബിജോയ്, ?ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്‍ തുടങ്ങിയവരും നഞ്ചിയമ്മയ്ക്ക് നേരത്തെ തന്നെ പിന്തുണ അറിയിച്ചിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :