ഫീല്‍ഗുഡ് ഫാമിലി എന്റര്‍ടെയിനറുമായി സൗബിന്, നായിക നമിത പ്രമോദ്, ചിത്രീകരണം ഓഗസ്റ്റില്‍
കെ ആര് അനൂപ്|
Last Modified വ്യാഴം, 13 ജൂലൈ 2023 (15:18 IST)
സൗബിന് നായകനായി എത്തുന്ന പുതിയ ചിത്രത്തിന് തുടക്കമായി. പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും അന്നമനടയ്ക്ക് അടുത്ത് കൊമ്പിടിയില്‍ നടന്നു.ഫീല്‍ഗുഡ് ഫാമിലി എന്റര്‍ടെയിനര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ നമിത പ്രമോദ് ആണ് നായിക.അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ പതിമൂന്നാമത്തെ ചിത്രം കൂടിയാണിത്. ഓഗസ്റ്റ് ആദ്യവാരം ചിത്രീകരണം ആരംഭിക്കും.
ജക്സണ്‍ ആന്റണി കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്, മനോജ് കെ യു, ശാന്തികൃഷ്ണ, ദര്‍ശന സുദര്ശന്, വിനീത് തട്ടില്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അജീഷ് പി തോമസ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്.
മാള, അന്നമനട, കൊമ്പിടി, മുളന്തുരുത്തി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും. ഔസേപ്പച്ചന് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. വിവേക് മേനോന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.