തിയേറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോയി, ഡിവിഡി ഇറങ്ങിയപ്പോൾ ഹിറ്റായി; നന്ദി പറഞ് നമിത പ്രമോദ്

ഗോൾഡ ഡിസൂസ| Last Modified ചൊവ്വ, 12 നവം‌ബര്‍ 2019 (18:01 IST)
ബിബിന്‍ ജോര്‍ജ്, നമിത പ്രമോദ്, ഗൗരി കിഷന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി, ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്ത മാർഗംകളി ഓഗസ്തിലാണ് റിലീസ് ആയത്. എന്നാൽ, തിയേറ്ററിൽ പ്രതീക്ഷിച്ചത് പോലെ വിജയം നേടാൻ ചിത്രത്തിനായില്ല. ഡിവിഡി ഇറങ്ങിയപ്പോൾ ചിത്രത്തിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച നമിത പ്രമോദിന് നിരവധി മെസേജുകളാണ് വരുന്നത്.

ഇതാദ്യമായിട്ടാണ് തിയേറ്ററിൽ അധികം ഓടാത്ത, ശ്രദ്ധിക്കാതെ പോയ ഒരു ചിത്രത്തിലെ കഥാപാത്രത്തിനു ഡി വി ഡി ഇറങ്ങിയശേഷം ഇത്രയും നല്ല പ്രതികരണങ്ങൾ ലഭിക്കുന്നതെന്ന് നമിത പ്രമോദ് ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിൽ പറയുന്നു. ഊർമിള എന്ന കഥാപാത്രം സ്ക്രീനിൽ എത്തിക്കാൻ എടുത്ത് കഠിനാധ്വാനത്തിന് വൈകി കിട്ടിയ അംഗീകാരമായി ഞാൻ ഈ മെസ്സേജുകളിലൂടെയുള്ള സ്നേഹത്തെ കാണുന്നുവെന്ന് നമിത വ്യക്തമാക്കുന്നു.

പോസ്റ്റിന്റെ പൂർണരൂപം:

മാർഗംകളിയിലെ ഊർമ്മിള. ഞാൻ ചെയ്ത കഥാപാത്രങ്ങളിൽ അഭിനേത്രി എന്ന നിലയിൽ ഞാൻ എക്സ്പ്ലോർ ചെയ്ത കഥാപാത്രമാണ് ഊർമ്മിള. സാധാരണ അഭിനയിച്ച സിനിമയുടെ റിലീസ് നോട് അനുബന്ധിച്ചാണ് പ്രേക്ഷകർ കഥാപാത്രത്തോട് തോന്നിയ ഇഷ്ടം മെസ്സേജിലൂടെ യും കോളിലൂടെ യും ഞാനറിയാ.എന്നാൽ ഇതാദ്യമായാണ് ഒരു സിനിമയുടെ ഡിവിഡി ഇറങ്ങിയതിനു പിന്നാലെ ഇത്രയും നല്ല പ്രതികരണങ്ങൾ.

ഊർമ്മിള ക്ക് കിട്ടിയ റസ്പോൺസ് അപാരമായിരുന്നു. നന്നായിട്ടുണ്ട് സിനിമയിലെ കഥാപാത്രം നന്നായിട്ടുണ്ട് എന്ന് ഒരുപാട് പേര് പറഞ്ഞെങ്കിലും എൻറെ അടുത്ത് ആദ്യമായിട്ടാണ് ഒരു ഗ്രൂപ്പ് ആളുകൾ ഈ കഥാപാത്രം ഇത്രത്തോളം ഇൻഫ്ലുവൻസ ചെയ്തിട്ടുണ്ട്,സ്ട്രോങ്ങാണ്. കഥാപാത്രത്തിന് ഓരോ ലെയറുകൾ പറ്റി ഒക്കെ സംസാരിക്കുന്നത്.ഇത്രത്തോളം ആളുകളെ ടച്ച് ചെയ്ത കഥാപാത്രം തീയേറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോകുമ്പോ,DVD ഇറങ്ങിക്കഴിഞ്ഞു ഇത്രത്തോളം പ്രശംസ നേടി തരുമ്പോൾ അഭിനേത്രി എന്ന നിലയിൽ ഒരുപാട് സന്തോഷവും ഒരല്പം സങ്കടവും ഉണ്ട്.

തീയറ്ററിൽ സിനിമ വിജയിക്കുമ്പോൾ മാത്രമാണ് സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ച് ചർച്ചകൾ ഉണ്ടാകാറുള്ളത് ഊർമിള എന്ന കഥാപാത്രം സ്ക്രീനിൽ എത്തിക്കാൻ എടുത്ത് കഠിനാധ്വാനത്തിന് വൈകി കിട്ടിയ അംഗീകാരമായി ഞാൻ ഈ മെസ്സേജുകളിലൂടെയുള്ള സ്നേഹത്തെ കാണുന്നു.ഈ സന്തോഷം എൻറെ ഈ ദിവസത്തെ മാത്രമല്ല ഇനി അങ്ങോട്ടുള്ള ദിവസങ്ങളിൽ തുടർന്നങ്ങോട്ട് ചെയ്യാൻ പോകുന്ന കഥാപാത്രങ്ങൾക്ക് വലിയൊരു ഇൻസ്പിറേഷൻ ആണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

അത് വ്യാജമൊഴി; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ...

അത് വ്യാജമൊഴി; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ
സ്വര്‍ണക്കടത്തില്‍ വിജയനു പങ്കുണ്ടെന്ന് എം.ആര്‍.അജിത് കുമാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു

Asif Ali about Pinarayi Vijayan: ഇത് ഞാന്‍ വര്‍ഷങ്ങളായി ...

Asif Ali about Pinarayi Vijayan: ഇത് ഞാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന നിമിഷം; 'പിണറായി പെരുമ'യില്‍ ആസിഫ് അലി (വീഡിയോ)
Asif Ali and Pinarayi Vijayan: സിനിമാ താരങ്ങളായ ശിവകാര്‍ത്തികേയനും ആസിഫ് അലിയുമായിരുന്നു ...

ഓണറേറിയം കൂട്ടി നല്‍കാന്‍ തയ്യാറായ തദ്ദേശസ്ഥാപന ...

ഓണറേറിയം കൂട്ടി നല്‍കാന്‍ തയ്യാറായ തദ്ദേശസ്ഥാപന ഭരണാധികാരികള്‍ക്ക് ഏപ്രില്‍ 21ന് ആദരമര്‍പ്പിക്കുമെന്ന് ആശസമര സമിതി
സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആശാ ...

യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല : ...

യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല : കെഎസ്ആർടിസിക്ക് 18000 രൂപാ പിഴ
കൊണ്ടോട്ടി കൊട്ടുക്കര സ്വദേശി ജമാലുദ്ദീൻ കോച്ചാമ്പള്ളി നൽകിയ പരാതിയിലാണ് ഉപഭോക്തൃ കോടതി ...

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 ...

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 കിലോഗ്രാമില്‍ കൂടുതലുള്ള ലഗേജ് കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കണം
നിങ്ങളുടെ ബാഗിന്റെ ഭാരം നിശ്ചിത പരിധി കവിഞ്ഞാല്‍ പിഴ അടയ്ക്കേണ്ടിവരുമെന്ന് ...