നിഹാരിക കെ എസ്|
Last Modified ബുധന്, 30 ഒക്ടോബര് 2024 (12:21 IST)
സംഗീത സംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി. ഉത്തര ആണ് സുഷിന്റെ വധു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചടങ്ങിൽ പങ്കെടുത്തിരുന്നു.
നടൻ ജയറാമും കുടുംബവും, തിരക്കഥകൃത്ത് ശ്യാം പുഷ്കർ, സംഗീത സംവിധായകൻ ദീപക്ക് ദേവ് എന്നിവർ സിനിമ രംഗത്ത് നിന്നും വിവാഹത്തിന് എത്തിയിരുന്നു. അതേസമയം, ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിൽ സുഷിൻ തന്റെ ജീവിത പങ്കാളിയെ നേരത്തെ പരിചയപ്പെടുത്തിയിരുന്നു. ജയറാമിന്റെ കുടുംബവുമായി സുഷിന് അടുത്ത ബന്ധമാണുള്ളത്.