രേണുക വേണു|
Last Modified ശനി, 23 മാര്‍ച്ച് 2024 (08:56 IST)
ഗ്ലാമറസ് വേഷങ്ങളില്‍ ആരാധകരെ ഞെട്ടിക്കുന്ന നടിയാണ് മൃണാള്‍ താക്കൂര്‍. ബ്ലാക്ക് സ്ലിറ്റ് ഗൗണില്‍ അതീവ ഗ്ലാമറസായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതാണ് താരം. ഫാഷന്‍ സെന്‍സിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മൃണാളിന് ഏറ്റവും ഇഷ്ടപ്പെട്ട നിറവും കറുപ്പാണ്.
വണ്‍ ഷോള്‍ഡര്‍ ഡിസൈനിലുള്ള ഗൗണ്‍ താരത്തിനു നന്നായി ചേരുന്നുണ്ട്. ഫോട്ടോഷൂട്ടിനിടെ ഒരു ക്യാമറമാന്‍ താരത്തിനോട് ബാക്ക് പോസ് ചെയ്യാമോ എന്ന് ചോദിച്ചു. താരം അത് നിഷേധിച്ചു. ബാക്ക് പോസ് ചെയ്താല്‍ നിങ്ങളുടെ ക്യാമറകള്‍ അതെല്ലാം അതിവേഗം പകര്‍ത്തില്ലേ എന്നാണ് മൃണാള്‍ ചിരിച്ചുകൊണ്ട് ചോദിച്ചത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മിനിമല്‍ ആക്‌സസറീസാണ് താരം ഈ വസ്ത്രത്തിനൊപ്പം ധരിച്ചിരിക്കുന്നത്.