കെ ആര്‍ അനൂപ്|
Last Modified ശനി, 15 ഒക്‌ടോബര്‍ 2022 (09:08 IST)
ഷൂട്ടിംഗ് തിരക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് നടി മൃദുല വിജയ് മാസങ്ങളായി. ജീവിതത്തിലെ മനോഹരമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന താരം തന്റെ പെണ്‍കുഞ്ഞിന് ഒപ്പമാണ് ഇപ്പോള്‍ കൂടുതല്‍ സമയവും ചെലവഴിക്കുന്നത്.
കുഞ്ഞിന്റെ മുഖം കാണിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ മൃദുല നേരത്തെ പങ്കുവെച്ചിരുന്നു. പ്രസവശേഷം ഉപയോഗിക്കാവുന്ന വസ്ത്രങ്ങളുടെ പരസ്യത്തിനു വേണ്ടി ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് മൃദുല.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയ്യും. ജീവിതത്തില്‍ ഏറ്റവും സന്തോഷകരമായ നിമിഷത്തിലൂടെ കടന്നുപോകുന്ന താരങ്ങളുടെ പുതിയ ചിത്രങ്ങള്‍ കാണാം.