അമ്മായമ്മയല്ല അമ്മക്കുട്ടി, രാധിക സുരേഷിന്റെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളുമായി മരുമകന്‍ ശ്രേയസ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 9 മെയ് 2024 (15:34 IST)
ജീവിതത്തിലെ നല്ല ദിവസങ്ങള്‍ ആഘോഷിക്കപ്പെടേണ്ടതുണ്ട്. കുഞ്ഞുകുഞ്ഞ് സന്തോഷങ്ങള്‍ കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് രാധിക സുരേഷ് ഗോപിയും. പിറന്നാള്‍ ദിവസം രാധികക്കായി പ്രത്യേകം തയ്യാറാക്കിയ കേക്ക് തന്നെ വീട്ടിലെത്തി. ഇത്തവണത്തെതിന് മൂത്തമകള്‍ ഭാഗ്യയുടെ വിവാഹ ശേഷമുള്ള രാധികയുടെ ആദ്യ ജന്മദിനം എന്ന പ്രത്യേകത കൂടിയുണ്ട്. മരുമകന്‍ ശ്രേയസ് പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.

അമ്മായമ്മ എന്നല്ല ശ്രേയസ് വിളിക്കുന്നത്,അമ്മക്കുട്ടി എന്നാണ് ശ്രേയസ് രാധികയെ പിറന്നാള്‍ ദിനത്തില്‍ വിളിച്ചത്.ഭാഗ്യയും ശ്രേയസും സുരേഷ് ഗോപിക്കും ഭാര്യക്കുമൊപ്പം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി.

1990 ഫെബ്രുവരി എട്ടിനായിരുന്നു സുരേഷ് ഗോപിയുടെ വിവാഹം.ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‌നി സുരേഷ്, മാധവ് സുരേഷ് എന്നിവരാണ് ഇരുവരുടെയും മക്കള്‍.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :