കൊച്ചി|
jibin|
Last Modified ഞായര്‍, 9 ഡിസംബര്‍ 2018 (11:11 IST)
2018ലെ ജനസ്വാധീനമുള്ള യുവതാരങ്ങളുടെ പട്ടികയില്‍ ലേഡി സൂപ്പര്‍സ്‌റ്റാന്‍ നയന്‍താരയും പാര്‍വതി തിരുവോത്തും. ജി ക്യു മാഗസിന്‍ തയ്യാറാക്കിയ 40 വയസിന് താഴെയുള്ളവരുടെ പട്ടികയിലാണ് സൂപ്പര്‍താരങ്ങള്‍ ഇടം പിടിച്ചത്.
തമിഴ് സംവിധായകന്‍ പാ രഞ്ജിത്ത്, മാധ്യമ പ്രവര്‍ത്തക സന്ധ്യമേനോന്‍ ബോളിവുഡിലെ മിന്നും താരമായ തപസി പന്നു, ആയുഷ്മാന്‍ ഖുരാന,മിതാലി പാല്‍ക്കര്‍ എന്നിവരും പട്ടികയില്‍ ഇടം പിടിച്ചു.
ദക്ഷിണേന്ത്യന്‍ സിനിമയിലെ അതിശക്തമായ സാന്നിധ്യമായി തീര്‍ന്നതാണ് നയന്‍താരയ്‌ക്ക് നേട്ടമായത്. നിലപാടുകള്‍ വ്യക്തമാക്കുന്നതിലും സിനിമാ മേഖലയില്‍ സ്‌ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണമെന്ന് വാദിക്കുന്ന നിലപാടുമാണ് പാര്‍വതിക്ക് നേട്ടമായത്.
മീടു മൂവമെന്റിലൂടെ സന്ധ്യമേനോന്‍ ജനശ്രദ്ധ നേടിയപ്പോള്‍ ജാതി രാഷ്‌ട്രീയവും അതുമൂലം സമൂഹത്തിലുണ്ടാകുന്ന വിള്ളലുകളും തുറന്നു കാട്ടിയതാണ് പാ രഞ്ജിത്തിനെ പട്ടികയിലെത്തിച്ചത്.