മുരുകന് ഇനി വിശ്രമിക്കാം, മാണിക്യൻ അവതരിച്ചു! മോഹൻലാലിന്റെ രണ്ടാമത്തെ 100 കോടി ചിത്രം- ഒടിയൻ!

ഒടുവിൽ മറനീക്കി ഒടിയൻ അവതരിച്ചു!

അപർണ| Last Modified ബുധന്‍, 9 മെയ് 2018 (08:07 IST)
വലിയ സര്‍പ്രൈസുകള്‍ ഒളിപ്പിച്ചു കൊണ്ട് അണിയറയില്‍ ഒരുങ്ങുന്ന മോഹന്‍ലാലിന്റെ ഒടിയനെ കുറിച്ചുള്ള വാര്‍ത്തകളെല്ലാം സോഷ്യല്‍ മീഡിയകളില്‍ തരംഗമാവുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ ടീസർ
പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

മലയാള സിനിമാചരിത്രത്തിലെ എല്ലാ റെക്കോര്‍ഡുകളും തിരുത്തിക്കുറിക്കാനുള്ള വരവാണ് ഒടിയന്റേതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. പുലിമുരുകന് ശേഷം ബോക്സ് ഓഫീസ്ല് 100 കോടി വിളയിക്കുന്ന ചിത്രമാകും ഒടിയൻ.

മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായി ’ഒടിയന്‍’ മാറുമെന്നാണ് സംവിധായകന്‍ പറയുന്നത്. ഒരു നാടോടിക്കഥയുടെ സ്വപ്നഭംഗിയോടെ മിത്തും പ്രണയവും പ്രതികാരവും ഇഴചേരുന്ന ചിത്രമായിരിക്കും ഇത്.

മാജിക്കല്‍ റിയലിസത്തിന്റെ തലത്തില്‍ വരുന്ന സിനിമയാകും ഇത്‍. മണ്ണിന്റെ മണമുള്ള ഒരു ത്രില്ലറായിരിക്കും. മനുഷ്യന്‍ മൃഗത്തിന്റെ വേഷം കെട്ടി, ഇരുട്ടിനെ മറയാക്കി ആളുകളെ പേടിപ്പിക്കാന്‍ ക്വട്ടേഷനെടുക്കുന്ന ഒരു സംഘമുണ്ടായിരുന്നു പണ്ട്. കേരളത്തിലല്ല, തമിഴ്‌നാട്ടില്‍. അവർ തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലെത്തുകയും ആളുകളെ ഭയപ്പെടുത്തുകയും ചെയ്തിരുന്നു. അവരാണ് കേരളത്തിലേക്കെത്തുന്ന ആദ്യത്തെ ക്വട്ടേഷന്‍ സംഘം. അവരുടെ കഥയാണ് ഒടിയന്‍.

പ്രകടന മികവിനൊപ്പം തന്നെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിനൊപ്പം ഇന്ത്യന്‍ സിനിമയിലെ ഒരു പ്രധാന താരവുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ബ്രഹ്മാണ്ഡചിത്രം നിര്‍മിക്കുന്നത്.

ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് ‘ഒടിയ’ന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. മഞ്ജുവാര്യര്‍ നായികയാകുന്ന ഈ ചിത്രത്തില്‍ കരുത്തുറ്റ പ്രതിനായകനായി പ്രകാശ് രാജാണ് എത്തുന്നത്. പീറ്റര്‍ ഹെയ്ന്‍ തന്നെയാണ് ചിത്രത്തിലെ ആക്ഷന്‍രംഗങ്ങളൊരുക്കുന്നത്. ഇന്ത്യന്‍ സിനിമ ഇന്നേവരെ കാണാത്ത വിഷ്വല്‍ ഇഫക്ടുകളുടെ അനന്യാനുഭവമാകും ‘ഒടിയന്‍’ എന്ന ബ്രഹ്മാണ്ഡചിത്രം സമ്മാനിക്കുകയെന്നാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ വാഗ്ദാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ തേനീച്ചക്കൂട് വേലി, ...

മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ തേനീച്ചക്കൂട് വേലി, ഇക്കാര്യങ്ങള്‍ അറിയണം
മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍, പ്രത്യേകിച്ച് ആനകളുമായുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള ...

ആനകളെ എഴുന്നള്ളിക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണ്; ...

ആനകളെ എഴുന്നള്ളിക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണ്; ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു
ആനകളെ എഴുന്നള്ളിക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് സുപ്രീം കോടതി പറഞ്ഞു. ...

തിരുവനന്തപുരം എസ്എറ്റി ആശുപത്രിയില്‍ ഓക്‌സിജന്‍ ...

തിരുവനന്തപുരം എസ്എറ്റി ആശുപത്രിയില്‍ ഓക്‌സിജന്‍ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ച് അപകടം; ജീവനക്കാരിയുടെ കണ്ണിന് ഗുരുതര പരിക്ക്
തിരുവനന്തപുരം എസ്എറ്റി ആശുപത്രിയില്‍ ഓക്‌സിജന്‍ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ചുണ്ടായ ...

ആശാവര്‍ക്കര്‍മാര്‍ക്ക് ആശ്വാസം: ഓണറേറിയത്തിനുള്ള ...

ആശാവര്‍ക്കര്‍മാര്‍ക്ക് ആശ്വാസം: ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു
ആശാവര്‍ക്കര്‍മാര്‍ക്ക് ആശ്വാസമായി ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ ...

ലഹരിക്കേസുകളിൽ പിടിയിലാവുന്നവരിൽ അധികവും മുസ്ലീങ്ങൾ: ...

ലഹരിക്കേസുകളിൽ പിടിയിലാവുന്നവരിൽ അധികവും മുസ്ലീങ്ങൾ: വിവാദപ്രസംഗങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ ടി ജലീൽ
മതത്തിന്റെ പേരില്‍ വേര്‍തിരിച്ചു കാണേണ്ട വിഷയമല്ല ഇതെന്നും കുറ്റകൃത്യങ്ങളില്‍ മതം ...