മഹാനടന് ആദരവ്, പേരൻ‌പോടെ മോഹൻലാൽ ഫാൻസ്!

Last Modified വെള്ളി, 1 ഫെബ്രുവരി 2019 (13:20 IST)
മമ്മൂട്ടി ആരാധകരും മോഹന്‍ലാല്‍ ആരാധകരും തമ്മിലുള്ള ഫാന്‍ ഫൈറ്റ് തുടങ്ങിയിട്ട് കാലം കുറേയായി. എങ്കിലും ആരാധകര്‍ തമ്മിലുള്ള വഴക്ക് പലപ്പോഴും കൈവിട്ട് പോകാറുമുണ്ട്. പരിഷ്‌കൃത സമൂഹം എന്നറിയപ്പെടുന്ന മലയാളികള്‍ക്ക് അത് പക്ഷേ ഒരുതരത്തിലും ഭൂഷണവുമല്ല.

ഏതൊരു ഇറങ്ങിയാലും എതിർ താരത്തെ ഡീഗ്രേഡ് ചെയ്യുന്ന രീതി ഇപ്പോഴും ചിലർക്കിടയിൽ ഉണ്ട്. എന്നാൽ ഇത്തവണ ഫാൻസ് ഞെട്ടിച്ചിരിക്കുകയാണ്. മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ന് റിലീസ് ആയ മമ്മൂട്ടി ചിത്രം പേരൻപിനു ആശംസകളുമായി മോഹൻലാൽ ഫാൻസ്.

ലാൽ ഭക്തൻ വെച്ച പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. മഹാനടന്റെ പേരിനോട് അൻപ്, ആദരവ് എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. നല്ല ചിത്രങ്ങളെ വിജയിപ്പിക്കാൻ ആരാധകർ ഒന്നിക്കുന്നത് സിനിമയ്ക്കും ഗുണം ചെയ്യും. ഇത്തരം ആരോഗ്യകരമായ പോരാട്ടമാണ് എല്ലാവരും ആഗ്രഹിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :