വെബ്ദുനിയ ലേഖകൻ|
Last Modified വ്യാഴം, 30 ജനുവരി 2020 (17:33 IST)
പ്രിയപ്പെട്ട സുഹൃത്തിന് ജന്മദിന ആശംസകൾ നേർന്ന് മോഹൻലാൽ. തേൻമാവിൻ കൊമ്പത്ത് എന്ന സിനിമയുടെ ലൊക്കേഷനിൽനിന്നും എടുത്ത ചിത്രം പങ്കുവച്ചുകൊണ്ടാണ് പ്രിയദർശന്
മോഹൻലാൽ ജന്മദിന ആശംസകൾ നേർന്നത്. 'ഹാപ്പി ബർത്ത് ഡേ ഡിയർ പ്രിയൻ' എന്ന കുറിപ്പോടെയാണ് മോഹൻലാൽ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്.
പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമകൾ എല്ലാം പ്രേക്ഷകർക്ക് മറക്കാനാവാത്ത സിനിമാ അനുഭവങ്ങൾ നൽകിയവയാണ്. മലയാളികൾ ഇന്നും മനസിൽ സൂക്ഷിക്കുന്ന ഡയലോഗുകളിലെയും രംഗങ്ങളിലെയും ഏറിയ പങ്കും ഈ കൂട്ടുകെട്ടിലെ സിനികളിൽനിന്നും ഉണ്ടായവയാണ്.
1994ൽ പുറത്തിറങ്ങിയ തേൻമാവിൻ കൊമ്പത്ത് ആവർഷം ഏറ്റവും അധികം കളക്ഷൻ നേടിയ മലയാള സിനിമയായിരുന്നു. രണ്ട് ദേശീയ പുരസ്കാരങ്ങളും അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും
സിനിമ സ്വന്തമാക്കി. ഇരുവരും വീണ്ടും ഒന്നിച്ച മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.