V.A.Shrikumar and Mohanlal: മോഹന്‍ലാലും ഒടിയന്‍ സംവിധായകനും ഒന്നിക്കുന്നു; പക്ഷേ സിനിമയ്ക്ക് വേണ്ടിയല്ല !

ഫോട്ടോയ്ക്കു നല്‍കിയ അടിക്കുറിപ്പില്‍ 'ഫിലിം' എന്ന് ശ്രീകുമാര്‍ നല്‍കിയതാണ് ആരാധകരെ കണ്‍ഫ്യൂഷനില്‍ ആക്കിയത്

Shrikumar and Mohanlal
Shrikumar and Mohanlal
രേണുക വേണു| Last Modified വെള്ളി, 12 ജനുവരി 2024 (14:10 IST)

V.A.Shrikumar and Mohanlal: ഒടിയന്‍ സംവിധായകന്‍ വി.എ.ശ്രീകുമാറും മോഹന്‍ലാലും ഒന്നിക്കുന്നു. ശ്രീകുമാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 'എന്റെ അടുത്ത ചിത്രം പ്രിയപ്പെട്ട ലാലേട്ടനൊപ്പം' എന്ന ക്യാപ്ഷനോടെ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം ശ്രീകുമാര്‍ പങ്കുവെച്ചിട്ടുണ്ട്.

എന്നാല്‍ മോഹന്‍ലാലും ശ്രീകുമാറും ഒന്നിക്കുന്നത് സിനിമയ്ക്ക് വേണ്ടിയല്ല. മറിച്ച് ഇന്ത്യയിലെ ഒരു പ്രമുഖ ബ്രാന്‍ഡിന്റെ പരസ്യത്തിനു വേണ്ടിയാണെന്നാണ് റിപ്പോര്‍ട്ട്. ഫോട്ടോയ്ക്കു നല്‍കിയ അടിക്കുറിപ്പില്‍ 'ഫിലിം' എന്ന് ശ്രീകുമാര്‍ നല്‍കിയതാണ് ആരാധകരെ കണ്‍ഫ്യൂഷനില്‍ ആക്കിയത്.

2018 ലാണ് മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ സംവിധാനം ചെയ്ത ഒടിയന്‍ റിലീസ് ചെയ്തത്. വലിയ പ്രതീക്ഷകളോടെ എത്തിയ ചിത്രം ആരാധകരെ നിരാശപ്പെടുത്തി. അതിനുശേഷം ശ്രീകുമാറിനൊപ്പം മോഹന്‍ലാല്‍ ഇനി സിനിമ ചെയ്യരുതെന്ന് പോലും ആരാധകര്‍ പരിഹസിക്കാറുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :