രേണുക വേണു|
Last Modified വ്യാഴം, 21 ഏപ്രില്‍ 2022 (20:21 IST)
മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പുതിയ ചിത്രമായ ബറോസിന് വേണ്ടി തല മൊട്ടയടിച്ചിരിക്കുകയാണ് ലാലേട്ടന്‍. തൊപ്പി വെച്ചുള്ള പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
Mohanlal Bigg Boss" width="600" />
Mohanlal in Bigg Boss
മോഹന്‍ലാല്‍ തന്നെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ഫാന്റസിക്ക് പ്രാധാന്യം നല്‍കിയുള്ള ചിത്രത്തില്‍ വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് ഷോയുടെ അവതാരകനാണ് മോഹന്‍ലാല്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ ബിഗ് ബോസ് ഷോയില്‍ മോഹന്‍ലാല്‍ എത്തുന്നത് വിഗ്ഗ് വെച്ചാണ്.